പ്രവൃത്തിപരിചയ മേളയിലെ ചോക്ക് നിർമാണ മത്സരത്തിനിടെ കണ്ണിൽ രാസലായനി തെറിച്ചുവീണ പാലക്കാട് ഭാരത് മാത എച്ച്.എസ്.എസിലെ വിദ്യാർഥിനി കീർത്തി ലക്ഷ്മിക്ക് പ്രഥമ ശുശ്രൂഷ നൽകുന്നു

കണ്ണിൽ രാസലായനി വീണെങ്കിലും വിട്ടുകൊടുക്കാതെ കീർത്തി

കൊച്ചി: എച്ച്.എസ്.എസ് വിഭാഗം ചോക്ക്​ നിർമാണ മത്സരത്തിനിടെ പെട്ടെന്നാണ് കീർത്തി ലക്ഷ്മിയുടെ കണ്ണിലേക്ക് രാസലായനി തെറിച്ചുവീണത്. ചോക്ക് നിർമിക്കാനുള്ള വസ്തുക്കൾ കലങ്ങിയ വെള്ളമാണ് കണ്ണിലേക്ക് തെറിച്ചത്. ശക്തമായ നീറ്റലുണ്ടായതോടെ കീർത്തിയുടെ കണ്ണീർ പൊടിഞ്ഞുതുടങ്ങി.

ആത്മവിശ്വാസത്തോടെ മത്സരത്തിനെത്തിയ തനിക്ക് മത്സരം നഷ്ടമാകുമോയെന്നായിരുന്നു കീർത്തിയുടെ ആശങ്ക. നീറ്റൽ വകവെക്കാതെ നിർമാണം തുടരാൻ ശ്രമിച്ചെങ്കിലും അസ്വസ്ഥതകൾ അനുവദിച്ചില്ല. ഈനേരം സംഘാടകർ കീർത്തിയുടെ അടുത്തെത്തിയിരുന്നു.


ഉടൻ വേദിക്കരികിലെ പ്രാഥമശുശ്രൂഷ കേന്ദ്രത്തിലെത്തിച്ച് ആവശ്യമായ പരിചരണം നൽകി. തിരികെയെത്തിയ കീർത്തി വീണ്ടും മത്സരത്തിൽ പ​ങ്കെടുത്തു. 680ഓളം ചോക്കുകൾ എട്ട് നിറങ്ങളിലായി നിർമിക്കാൻ കീർത്തിക്ക്​ കഴിഞ്ഞു. എ ഗ്രേഡ് കരസ്ഥമാക്കിയാണ് മടങ്ങിയത്. പാലക്കാട് ഭാരത് മാത എച്ച്.എസ്.എസിലെ വിദ്യാർഥിനിയാണ് കീർത്തി ലക്ഷ്മി.

Tags:    
News Summary - keerthi Lakshmi in work experience

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.