ദുബൈ: യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി കീഴടക്കി ഇന്ത്യൻ വംശജനായ എട്ടുവയസ്സുകാരൻ. ദുബൈയിൽ സ്ഥിരതാമസക്കാരായ സബൂർ അഹമ്മദ്-വാണി മെൻഡോൺ ദമ്പതികളുടെ മകൻ അയാൻ സബൂർ മെൻഡോണാണ് അഞ്ചു ദിവസംകൊണ്ട് എൽബ്രസ് പർവതം കീഴടക്കിയത്.
മാതാപിതാക്കൾക്കൊപ്പം കഴിഞ്ഞ മാസമായിരുന്നു അയാൻ സബൂറിന്റെ പർവതാരോഹണം. സമുദ്ര നിരപ്പിൽനിന്ന് 5642 മീറ്റർ ഉയരമുള്ള മൗണ്ട് എൽബ്രസ് എട്ട് ദിവസത്തിനുള്ളിൽ കീഴടക്കാനായിരുന്നു മൂവരുടെയും ലക്ഷ്യം. എന്നാൽ, അഞ്ചു ദിവസംകൊണ്ടുതന്നെ ദൗത്യം പൂർത്തീകരിച്ചു.
താൻസനിയയിലെ കിളിമാഞ്ചാരോയും ആസ്ട്രേലിയയിലെ കോസ്യൂസ്കോ പർവതവും ഈ കൊച്ചു മിടുക്കനു മുന്നിൽ നേരത്തേ കീഴടങ്ങിയിരുന്നു. എന്നാൽ, അതിനേക്കൾ ഏറെ ഉയരമുള്ള പർവതമാണ് എൽബ്രസ്. പർവതാരോഹണത്തിനിടെ ശക്തമായ മഞ്ഞ് വീഴ്ച മൂലം പലപ്പോഴും കാഴ്ച ദുഷ്കരമായിരുന്നു.
അതോടൊപ്പം അപ്രതീക്ഷിത ഇടിമിന്നലുകളും അപകടസാധ്യത കൂട്ടിയിരുന്നതായി അയാൻ പറഞ്ഞു. ഇതാദ്യമായാണ് മഴു ഉപയോഗിച്ച് മഞ്ഞ്മല കയറുന്നതെന്നും അയാൻ പറഞ്ഞു. എവറസ്റ്റ് കീഴടക്കുകയാണ് അയാന്റെ അടുത്ത ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.