വസ്ത്രങ്ങളില്‍ പുതുമകള്‍ തുന്നി 

ഭാ​വ​ന​ക​ൾ​ക്ക്​ നി​റം കൊ​ടു​ക്കു​ന്ന കാ​ൻ​വാ​സാ​ണ്​ റു​ഖി​യ അ​ൽ ഹാ​ർ​ത്തി എ​ന്ന ഒ​മാ​നി യു​വ​തി​ക്ക്​ ഒാ​രോ വ​സ്​​ത്ര​ങ്ങ​ളും. ഉ​ട​യാ​ട​ക​ളി​ൽ പു​തു​മ​യു​ടെ ഒ​ര​ട​യാ​ള​പ്പെ​ടു​ത്ത​ലാ​ണ്​ അ​വ​ർ​ക്ക്​ ഫാ​ഷ​ൻ ഡി​സൈ​നി​ങ്. വ്യ​ത്യ​സ്​​ത​ത​ക​ൾ കൊ​ണ്ട്​ ശ്ര​ദ്ധ​യാ​ക​ർ​ഷി​ക്കു​േ​മ്പാ​ൾ ത​ന്നെ വി​പ​ണി​യി​ലെ വി​ജ​യ​ങ്ങ​ളും റു​ഖി​യ നെ​യ്​​തെ​ടു​ക്കു​ന്നു. 

കാ​ഴ്​​ച​ശ​ക്​​തി​യി​ല്ലാ​ത്ത​വ​ർ​ക്കു​ള്ള സ്​​നേ​ഹോ​പ​ഹാ​ര​മാ​ണ്​ റു​ഖി​യ​യു​ടെ ഏ​റ്റ​വും പു​തി​യ സൃ​ഷ്​​ടി. അ​ന്ധ​ർ​ക്ക്​ വാ​യി​ക്കാ​ൻ ക​ഴി​യു​ന്ന ബ്രെ​യി​ൽ ലി​പി​ക​ൾ വ​സ്​​ത്ര​ങ്ങ​ളി​ൽ തു​ന്നി​പ്പി​ടി​പ്പി​ച്ചാ​ണ്​ അ​വ​ർ ഫാ​ഷ​നി​ൽ വീ​ണ്ടും ശ്ര​ദ്ധേ​യ​യാ​കു​ന്ന​ത്. രാ​ഷ്​​ട്ര സ്​​നേ​ഹം പ്ര​തി​ഫ​ലി​പ്പി​ക്കു​ക കൂ​ടി​യാ​ണ്​ നൂ​ലി​ഴ​ക​ളി​ലൂ​ടെ ഇൗ ​വ​സ്​​ത്ര ഡി​സൈ​ന​ർ. അ​ന്ധ​ർ​ക്കാ​യി ത​യാ​റാ​ക്കി​യ വ​സ്​​ത്ര​ങ്ങ​ളി​ൽ ഒ​മാ​ൻ ദേ​ശീ​യ ഗാ​ന​മാ​ണ്​ ഇ​വ​ർ തു​ന്നി​ച്ചേ​ർ​ത്തി​രി​ക്കു​ന്ന​ത്. വ​സ്​​ത്ര​ത്തി​ന്‍റെ കൈ​യ​റ്റ​ങ്ങ​ളി​ൽ ബ്രെ​യി​ൽ ലി​പി​യി​ൽ ദേ​ശീ​യ ഗാ​നം സ​മ്പൂ​ർ​ണ​മാ​യി ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു.

കാ​ഴ്​​ച​യി​ല്ലാ​ത്ത​വ​രു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യി ഒ​മാ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഉ​മ​ർ ഇ​ബ്​​നു ഖ​ത്താ​ബ്​ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്​ സ​ന്ദ​ർ​ശി​ക്കു​ക​യും അ​വി​ടത്തെ അം​ഗ​ങ്ങ​ളോ​ട്​ ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ക​യും ചെ​യ്​​ത​തി​ന്​ ശേ​ഷ​മാ​ണ്​ ഡി​സൈ​ൻ പൂ​ർ​ത്തി​യാ​ക്കി​യ​ത്. ദേ​ശീ​യ ഗാ​നം ബ്രെ​യി​ലി ലി​പി​യി​ലേ​ക്ക്​ മാ​റ്റിന​ൽ​കു​ന്ന​തി​ന്​ വ​ലി​യ സ​ഹാ​യം ന​ൽ​കി​യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടു​കാ​ർ അ​ക​മ​ഴി​ഞ്ഞ പ്രോ​ത്സാ​ഹ​ന​വും റു​ഖി​യ​യു​െ​ട ആ​ശ​യ​ത്തി​ന്​ ന​ൽ​കി. 

ഇ​ന്ത്യ​ൻ സാ​രി​യി​ൽ​ നി​ന്ന് ഡി​സൈ​ൻ ചെ​യ്ത ഒ​മാ​നി വ​സ്​​ത്ര​ങ്ങ​ൾ
 


ഇ​ന്ത്യ​ൻ സാ​രി​യി​ൽ ​നി​ന്ന്​ ഒ​മാ​നി വ​സ്​​ത്ര​ങ്ങ​ൾ
നേ​ര​ത്തേ ത​ന്നെ വ​സ്​​ത്ര​ങ്ങ​ളു​ടെ ഡി​സൈ​നി​ൽ നൂ​ത​നാ​ശ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്​ റു​ഖി​യ. ഒ​മാ​നി വ​സ്​​ത്ര ഡി​സൈ​നി​ങ്ങി​ൽ സാ​രി​പ്പ​രീ​ക്ഷ​ണം ന​ട​ത്തി വി​ജ​യം നേ​ടി​യ​താ​ണ്​ ഇ​വ​ർ. ഇ​ന്ത്യ​ൻ തു​ണി​ത്ത​ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള വ​സ്​​ത്ര​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​ത്ത ഒ​രൊ​റ്റ ഒ​മാ​നി കു​ടും​ബ​വും ഇ​ല്ല എ​ന്ന് മ​ന​സ്സി​ലാ​ക്കി​യാ​ണ് ഈ ​പ​രീ​ക്ഷ​ണ​ത്തി​ന് ഇ​റ​ങ്ങി​യ​ത്.  

ഇ​ന്ത്യ​ൻ സാ​രി​ക​ൾ വാ​ങ്ങി അ​തി​ൽ മ​നോ​ഹ​ര​മാ​യ തു​ന്ന​ൽ​പ്പ​ണി​ക​ളും അ​ല​ങ്കാ​ര​പ്പ​ണി​ക​ളും ക​ര​കൗ​ശ​ല പ്ര​വൃ​ത്തി​യും സ​മ​ന്വ​യി​പ്പി​ച്ചാ​ണ്​ റു​ഖി​യ ഒ​മാ​നി വ​സ്​​ത്ര​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​ത്. 12 അം​ഗ ഇ​ന്ത്യ​ൻ തൊ​ഴി​ലാ​ളി സം​ഘ​മാ​ണ് ഇ​വ​രു​ടെ വ​സ്​​ത്ര ഭാ​വ​ന​ക​ളെ തു​ന്നി​ച്ചേ​ർ​ക്കു​ന്ന​ത്. കൂ​ടു​ത​ലും ഉ​ത്ത​ർ​പ്ര​ദേ​ശു​കാ​ർ. യു.​പി​ക്കാ​രു​ടെ ക​ര​വി​രു​ത് മ​ഹ​ത്ത​ര​മാ​ണെ​ന്ന് റു​ഖി​യ പ​റ​യു​ന്നു. 

ഒ​മാ​നി പാ​ര​മ്പ​ര്യ വ​സ്​​ത്ര​ങ്ങ​ളാ​യ ദി​ഷ്ദാ​ഷ, സ​ർ​വാ​ൽ, വ​ഖാ​യ, വ​സാ​ർ, ജെ​ലാ​ബി തു​ട​ങ്ങി​യ​വ​യും ഗൗ​ണു​ക​ൾ, സ്​​ക​ർ​ട്ടു​ക​ൾ എ​ന്നി​വ​യും സാ​രി​യി​ൽ​നി​ന്ന് രൂ​പ​പ്പെ​ടു​ത്തും. കേ​ര​ള​ത്തിെ​ൻറ ക​സ​വ് സാ​രി​ക​ളും ക​ശ്മീ​ർ സാ​രി​ക​ളും ഇ​ന്ത്യ​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള പ​ട്ടു​സാ​രി​ക​ളും ഇ​വ​ർ ഇ​തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്നു. 2015ലെ ​ഒ​മാ​ൻ ദേ​ശീ​യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലെ ഒ​മാ​ൻ എം​ബ​സി സം​ഘ​ടി​പ്പി​ച്ച എ​ക്സി​ബി​ഷ​നി​ൽ സാ​രികൊ​ണ്ട് നി​ർ​മി​ച്ച വ​സ്​​ത്ര​ങ്ങ​ൾ മാ​ത്ര​മാ​യി​രു​ന്നു ഇ​വ​ർ പ്ര​ദ​ർ​ശി​പ്പി​ച്ച​ത്. 

ഇ​ന്ത്യ​ൻ സാ​രി​യി​ൽ​ നി​ന്ന് ഡി​സൈ​ൻ ചെ​യ്ത ഒ​മാ​നി വ​സ്​​ത്ര​ങ്ങ​ൾ
 


മാ​ർ​ക്ക​റ്റി​ങ്ങി​ൽ​ നി​ന്ന് ഡി​സൈ​നി​ങ്ങി​ലേ​ക്ക്
റു​ഖി​യ അ​ൽ ഹാ​ർ​ത്തി​ക്ക് ഫാ​ഷ​ൻ ഡി​സൈ​നി​ങ്ങി​ൽ ഔ​പ​ചാ​രി​ക വി​ദ്യാ​ഭ്യാ​സ​മൊ​ന്നു​മി​ല്ല. മാ​ർ​ക്ക​റ്റി​ങ്ങി​ലാ​യി​രു​ന്നു അ​വ​ർ പ​ഠ​നം ന​ട​ത്തി​യ​ത്. ഡി​സൈ​നി​ങ്ങി​ലെ താ​ൽ​പ​ര്യം കാ​ര​ണം മാ​ർ​ക്ക​റ്റി​ങ്ങി​നെ വ​ഴി​യി​ലു​പേ​ക്ഷി​ച്ചു. സ്വ​ന്തം കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കു​ള്ള വ​സ്​​ത്ര​ങ്ങ​ൾ രൂ​പ​പ്പെ​ടു​ത്തി​യാ​ണ് ഫാ​ഷ​ൻ ഡി​സൈ​നി​ങ്ങി​ലേ​ക്ക് ക​ട​ന്നു​വ​ന്ന​ത്. 2009ലാ​യി​രു​ന്നു ഇ​ത്. 2010ൽ ​സ​അ​ഫ് എ​ന്ന ക​മ്പ​നി​ക്ക് രൂ​പം ന​ൽ​കി. 2015ൽ ​ഫാ​ഷ​ൻ ഡി​സൈ​നി​ങ്ങി​നു​ള്ള അ​ൽ മ​ർ​അ എ​ക്സ​ല​ൻ​സി അ​വാ​ർ​ഡ്​ ല​ഭി​ച്ചു.

ഇ​ന്ത്യ​ൻ ഫാ​ഷ​നി​ൽ​നി​ന്ന് പ്ര​ചോ​ദ​ന​മു​ൾ​ക്കൊ​ണ്ടാ​ണ് ഒ​മാ​നി ഫാ​ഷ​ൻ ഡി​സൈ​നി​ങ്ങിന്‍റെ വ​ള​ർ​ച്ച​യെ​ന്ന് റു​ഖി​യ പ​റ​യു​ന്നു. ഫാ​ഷ​നി​ൽ ഇ​ന്ത്യ​യും ഒ​മാ​നും ത​മ്മി​ൽ നി​ര​വ​ധി സാ​ദൃ​ശ്യ​ങ്ങ​ളു​ണ്ട്. വ​സ്​​ത്ര​ങ്ങ​ളി​ലെ അ​ല​ങ്കാ​ര​പ്പ​ണി​ക​ളി​ൽ ഇ​രു രാ​ജ്യ​ത്തു​ള്ള​വ​രും ഒ​രേത​രം മു​ത്തു​ക​ളും ആ​ക്സ​സ​റീ​സും ഉ​പ​യോ​ഗി​ക്കു​ന്നു. ഹെ​ന്ന പാ​ർ​ട്ടി​ക​ൾ പോ​ലു​ള്ള സ​വി​ശേ​ഷ അ​വ​സ​ര​ങ്ങ​ളി​ൽ ഒ​മാ​നി സ്​​ത്രീ​ക​ൾ സാ​രി ധ​രി​ക്കാ​റു​ണ്ട്. പു​രാ​ത​നകാ​ലം മു​ത​ൽത​ന്നെ ഒ​മാ​നി​ക​ൾ ഇ​ന്ത്യ​യി​ൽ​നി​ന്ന് വ​സ്​​ത്ര​ങ്ങ​ൾ കൊ​ണ്ടു​വ​രാ​റു​ണ്ടാ​യി​രു​ന്നു. സു​ഗ​ന്ധ​ദ്ര​വ്യ​ങ്ങ​ൾ, ഭ​ക്ഷ്യ​വ​സ്​​തു​ക്ക​ൾ, തു​ണി​ത്ത​ര​ങ്ങ​ൾ എ​ന്നി​വ ഇ​ന്ത്യ​ക്കാ​രും ഒ​മാ​നി​ക​ളും ത​മ്മി​ൽ ക​ച്ച​വ​ടം ന​ട​ത്തി​യി​രു​ന്നു​വെ​ന്നും നി​ര​വ​ധിത​വ​ണ ഇ​ന്ത്യ സ​ന്ദ​ർ​ശി​ച്ച റു​ഖി​യ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു.

സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​ റോ​സിന്‍റെ പ​രി​മ​ളം
സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​ റോ​സിന്‍റെ പ്രാ​ധാ​ന്യ​ത്തെ കു​റി​ച്ചു​ള്ള സ​ന്ദേ​ശം ഒ​മാ​നി​ലെ പു​തുത​ല​മു​റ​ക്ക് ഫാ​ഷ​ൻ ഡി​സൈ​നി​ങ്ങി​ലൂ​ടെ പ​ക​ർ​ന്നുന​ൽ​കു​ക​യും ചെ​യ്യു​ന്നു​ണ്ട് റു​ഖി​യ. ഒ​മാ​നി ജ​ന​ത​ക്ക് പു​രോ​ഗ​തി​യും സ​മാ​ധാ​ന​വും ന​ൽ​കി​യ​തി​ൽ സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​ ബി​ൻ സ​ഈ​ദിന്‍റെ സം​ഭാ​വ​ന​ക​ൾ പ​രി​ഗ​ണി​ച്ച് 1990ൽ ​വേ​ൾ​ഡ് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് റോ​സ്​ സൊ​സൈ​റ്റീ​സ്​ റോ​സ മെ​റ്റി​ക്സി​യ എ​ന്ന പ​നി​നീ​ർ പു​ഷ്പ ഇ​ന​ത്തി​ന് ന​ൽ​കി​യ പേ​രാ​ണ് സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​ റോ​സ്. 

ഉ​ഷ്ണ കാ​ലാ​വ​സ്​​ഥ​യി​ലും ശീ​ത കാ​ലാ​വ​സ്​​ഥ​യി​ലും വ​ള​രു​ന്ന സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​ റോ​സ്​ ധൈ​ര്യം, ശ​ക്തി, സൗ​ന്ദ​ര്യം എ​ന്നി​വ​യു​ടെ പ്ര​തീ​ക​മാ​യി ക​ണ​ക്കാ​ക്കു​ന്നു. 2013 മു​ത​ലാ​ണ് റു​ഖി​യ ത​ന്‍റെ ഡി​സൈ​നി​ങ്ങി​ൽ സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​ റോ​സ്​ ഉ​ൾ​പ്പെ​ടു​ത്തി തു​ട​ങ്ങി​യ​ത്. ഇ​തി​ന് വ​ലി​യ സ്വീ​കാ​ര്യ​ത​യാ​ണ് ല​ഭി​ച്ച​തെ​ന്ന് അ​വ​ർ പ​റ​യു​ന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.