പിതാവിന്റെ അപ്രതീക്ഷിത വേർപാടിന്റെ വേദന മായുംമുമ്പാണ് ബെൻ ബെന്നി ഇത്തവണ മത്സരത്തിനിറങ്ങിയത്. മകനെ മികച്ച കായികതാരമാക്കണമെന്ന മോഹമായിരുന്നു ഇരുമ്പുപാലത്ത് ജ്വല്ലറി ഉടമയായിരുന്ന ഇടക്കുടിയിൽ ബെന്നി കുര്യാക്കോസിന്. എന്നാൽ, സെപ്റ്റംബർ 29നാണ് ഹൃദയാഘാതംമൂലം ബെന്നി മരിച്ചത്. എൻ.ആർ സിറ്റി എസ്.എൻ.വി.എച്ച്.എസ്.എസിലെ വിദ്യാർഥിയായ ബെൻ കായിക മേളക്ക് തയാറെടുക്കുന്നതിനിടെയായിരുന്നു പിതാവിന്റെ മരണം.
കുടുംബത്തെയാകെ ഉലച്ചെങ്കിലും ബെന്നിയുടെ ആഗ്രഹം പൂർത്തിയാക്കാൻ ബെൻ കളിക്കളത്തിലിറങ്ങുകയായിരുന്നു. മുൻ ദേശീയ കായികതാരവും കൂമ്പൻപാറ ഫാത്തിമ മാത എച്ച്.എസ്.എസിലെ കായികാധ്യാപകയുമായ മാതാവ് ഷീബയുടെ ഉറച്ച പിന്തുണകൂടിയായപ്പോൾ ജില്ല കായിക മേളയിൽ സീനിയർ വിഭാഗം ട്രിപ്പിൾ ജംപിലും 110 മീറ്റർ ഹർഡിൽസിലും 4x100 മീറ്റർ റിലേയിലും ബെൻ സ്വർണം കൊയ്തു. ട്രിപ്പിൾ ജംപിൽ 12.58 മീറ്റർ ചാടിയാണ് മെഡൽ സ്വന്തമാക്കിയത്. 100 മീറ്ററിലും മത്സരിച്ചു. ഡോൺ, അയ്ഷോൺ എന്നിവരാണ് സഹോദരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.