മങ്കര: ഗോവയിൽ നടക്കുന്ന നാഷണൽ ഗെയിംസിൽ വാട്ടർ പോളോ വിഭാഗത്തിൽ കേരളത്തിനായി സ്വർണ മെഡൽ നേടി മങ്കരയിലെ സഹോദരിമാർ. മങ്കര കല്ലൂർ നേതിരംകാട് പുത്തൻപുരയിൽ ശശി-രജിത ദമ്പതികളുടെ മക്കളായ അമിത, അമൃത എന്നിവരാണ് സ്വർണമെഡൽ നേടിയത്.
ഒമ്പത് വർഷമായി അമ്മയോടൊപ്പം തിരുവനന്തപുരത്ത് വെഞ്ഞാറമൂടിലാണ് ഇരുവരും താമസം. തിരുവനന്തപുരത്തെ പുലരി ക്ലബ് മുഖേനയാണ് ഇരുവരുംവാട്ടർ പോളോ പരിശിലനം നേടിയത്. സി.വി. അനന്ദുവായിരുന്നു പരിശീലകൻ. തിരുവനനന്തപുരം മഹാത്മാഗാന്ധി യൂനിവേഴ്സിറ്റിയിൽ സോഷിയോളജി മൂന്നാം വർഷ വിദ്യാർഥിനിയാണ് അമൃത.
അമിത ഒന്നാം വർഷ വിദ്യാർഥിനിയുമാണ്. ആറാം ക്ലാസ് മുതൽ തൊട്ട് തിരുവനന്തപുരം വെഞ്ഞാറമൂട്ടിലാണ് പഠനം. ഇവിടെ വീട്ടുജോലി ചെയ്താണ് അമ്മ രജിത ഇവരെ ഈ നിലയിലെത്തിച്ചത്. നിലവിൽ സ്പോർട്സ് കൗൺസിലിൽ വിനോദിന്റെ കീഴിലാണ് ഇപ്പോൾ പരിശീലനം. സ്വന്തമായി കിടപ്പാടം പോലും ഇല്ലാത്ത സഹോദരിമാർ സർക്കാർ ജോലിയെന്ന സ്വപ്നവും കാത്തിരിക്കുകയാണ്. കേരളത്തിന് വേണ്ടി സ്വർണം നേടിയ താരങ്ങളെ മങ്കര പഞ്ചായത്ത് പ്രസിഡന്റ് എം.എൻ. ഗോകുൽദാസ് ടെലിഫോണിൽ അഭിനന്ദനം അറിയിച്ചു. അടുത്ത ദിവസം മങ്കരയിലെത്തുന്ന ജേതാക്കൾക്ക് ഗ്രാമ പഞ്ചായത്ത് സ്വീകരണം ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.