തൃശൂർ: സ്പെയിനിലെ ബാഴ്സലോണയിൽ മൊട്ടിട്ട അദ്വൈതിന്റെ പ്രണയത്തിന് തൃശൂരിൽ താലി ചാർത്തൽ. കുറ്റിക്കാട്ട് മുരളി -രമ ദമ്പതികളുടെ മകൻ അദ്വൈതും ബാഴ്സലോണ സ്വദേശിനി എലിസബത്ത് മാർട്ടി വിന്യാൽസുമായുള്ള വിവാഹം തൃശൂർ തിരുവമ്പാടി കൺവെൻഷൻ സെന്ററിൽ നടന്നു. കേരളീയ ശൈലിയിലായിരുന്നു ചടങ്ങുകൾ.
എൻജിനീയറിങ് കഴിഞ്ഞ് ബാഴ്സലോണയിലെത്തിയ അദ്വൈത് പ്രോഡക്ട് അനലിസ്റ്റ് ആയി ജോലി ചെയ്യുകയാണ്. ആർട്ട് ഡയറക്ടറാണ് എലിസബത്ത്. പ്രണയം അദ്വൈത് വീട്ടിൽ അറിയിച്ചപ്പോൾ എല്ലാവരും വിവാഹത്തിന് പച്ചക്കൊടി കാണിച്ചു. എലിസബത്തിന്റെ വീട്ടുകാർക്കും എതിർപ്പില്ലായിരുന്നു.
എലിസബത്തിന്റെ ബന്ധുക്കളും സുഹൃത്തുക്കളുമായി 45 അംഗ സംഘം ഒരാഴ്ച മുമ്പേ കേരളത്തിലെത്തി. ഒരാഴ്ചക്കകം ദമ്പതികൾ സ്പെയിനിലേക്ക് മടങ്ങും. കേരളവും സദ്യയും ചടങ്ങുകളുമെല്ലാം സ്പെയിനിൽനിന്ന് എത്തിയവർക്ക് ഏറെ ഇഷ്ടമായെന്ന് അദ്വൈതിന്റെ പിതാവ് മുരളി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.