ഉയരങ്ങളിൽ വിസ്മയം തീർക്കുന്ന ദുബൈ മറ്റൊരു ഗിന്നസ് റെക്കോഡിലേക്ക് നീന്തിക്കയറുകയാണ്. ലോകത്തിലെ ഏറ്റവും ഉയരമുള്ള ഇൻഫിനിറ്റി പൂൾ സ്ഥാപിച്ചിരിക്കുകയാണ് അഡ്രസ് ബീച്ച് റിസോർട്ടിെൻറ 77ാം നിലയിൽ. 311 അടി നീളവും 54 അടി വീതിയുമുള്ള പൂൾ സമുദ്ര നിരപ്പിൽ നിന്ന് 964.2 അടി ഉയരത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്.
ഒളിമ്പിക്സിൽ ഉപയോഗിക്കുന്ന പൂളിന്റെ ഇരട്ടിയോളം വലിപ്പം വരും ഈ പൂളിന്. ഇവിടെ നിന്ന് കറങ്ങി നോക്കിയാൽ ബുർജുൽ അറബും പാം ജുമൈറയും ഐൻ ദുബൈയുമെല്ലാം ഒറ്റ സീനിൽ കാണാം. ഹോട്ടൽ ഗസ്റ്റുകളായ 21 വയസിന് മുകളിലുള്ളവർക്കാണ് പ്രവേശനം. സംഭവം ഗിന്നസ് റെക്കോഡിൽ ഇടംപിടിച്ചുകഴിഞ്ഞു.
ലോകത്തിലെ ഏറ്റവും ഉയരുമുള്ള കെട്ടിടമായ ബുർജ് ഖലീഫയുടെ സ്ഥാപകരായ ഇമാർ തന്നെയാണ് റിസോർട്ടിന്റെയും പിന്നിൽ. ഒരുമാസം മുൻപാണ് പൂൾ തുറന്നത്.
അഡ്രസ് ബീച്ച് റിസോർട്ടിന് മറ്റൊരു ലോകറെക്കോഡ് കൂടിയുണ്ട്. റിസോർട്ടിനെയും ഇതോെടാപ്പമുള്ള റെസിഡൻസിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലം ലോകത്തിലെ ഏറ്റവും ഉയരമുള്ള സ്കൈ ബിഡ്ജാണ്. 63, 77 നിലകളെ തമ്മിലാണ് ഈ പാലം ബന്ധിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.