ചെറുവത്തൂർ: സമൂഹത്തിൽ നടക്കുന്ന ലഹരി മയക്കുമരുന്ന് ഉപയോഗത്തിനെതിരെ വേറിട്ട സന്ദേശവുമായി മൂന്ന് യുവാക്കൾ. ശ്രീകണ്ഠാപുരം പരിപ്പായിലെ സനീത്, ആലക്കോട് തട്ടക്കടവിലെ സിദ്ദീഖ്, ഇരട്ടി ഉളിക്കലിലെ റസലുമാണ് ഈ സന്ദേശ യാത്ര നടത്തുന്നത്. ഇതിൽ സനീത് ഒരു ചക്രം മാത്രമുള്ള സൈക്കിൾ ഉപയോഗിച്ചാണ് യാത്ര നടത്തുന്നത്.
കഴിഞ്ഞദിവസം രാവിലെ കാസർകോടുനിന്ന് ആരംഭിച്ച യാത്ര ഞായറാഴ്ച ജില്ല അതിർത്തിയായ കാലിക്കടവിൽ എത്തി. മുപ്പത്തിയഞ്ചോളം കിലോമീറ്റർ ഒരു ദിവസം യാത്ര ചെയ്താണ് ഒറ്റച്ചക്രമുള്ള സൈക്കിൾ യാത്ര തുടരുന്നത്. യുവാക്കളിൽ വർധിച്ചുവരുന്ന മയക്കുമരുന്ന്, ലഹരി ഉപയോഗങ്ങൾക്കെതിരെ ജാഗ്രത സന്ദേശവുമായാണ് ഈ മൂവർ സംഘത്തിെന്റ സൈക്കിൾ യാത്ര. യാത്ര തിരുവനന്തപുരത്താണ് അവസാനിക്കുക. നാല്പത് ദിവസത്തിനുള്ളിൽ യാത്ര പൂർത്തീകരിക്കാനാണ് ഇവരുടെ ഉദ്ദേശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.