പാകിസ്​താനി സൽവാർ

മുതിർന്ന സ്​ത്രീകൾക്ക് ഫാഷനബിളായും മോഡസ്റ്റായും വസ്​ത്രം ധരിക്കാൻ, പാകിസ്​താനി സൽവാർ പരിചയപ്പെടുത്തുന്നു...

കു​ടും​ബ​വും കു​ട്ടി​ക​ളും ജോ​ലി​യും ഒ​ന്നി​ച്ച്​  കൊ​ണ്ടു പോ​വു​ന്ന​തി​നി​ട​യി​ൽ പല സ്​​ത്രീ​ക​ൾ​ക്കും വ​സ്​​ത്ര​ധാ​ര​ണ​ത്തി​ലും മ​റ്റു​മു​ള്ള ശ്ര​ദ്ധ കു​റ​ഞ്ഞു​വ​രും.​ ആ​ത്മവി​ശ്വ​ാസ​ത്തോടെ ഇ​ട​പെ​ടാ​ൻ വ്യ​ക്തി​ത്വം വി​ളി​ച്ചോ​തു​ന്ന വ​സ്​​ത്ര​ങ്ങ​ൾ ധ​രി​ക്ക​ണം. പ്രാ​യ​ത്തി​നി​ണ​ങ്ങി​യ വ​സ്​​ത്ര​ങ്ങ​ൾ തി​ര​ഞ്ഞെ​ടു​ത്തു​െ​കാ​ണ്ടുത​ന്നെ ട്രെ​ൻ​ഡി​യാ​കാം. പ്രാ​യ​മാ​യാ​ൽ സാ​രി​യി​ൽ മാ​ത്ര​മൊ​തു​​ങ്ങേ​ണ്ട ആ​വ​ശ്യ​മി​ല്ല.​ സ​ൽ​വാ​ർ ക​മ്മീ​സു​ക​ളും കം​ഫ​ർ​ട്ട​ബി​​ളാ​യി ധ​രി​ക്കാ​ൻ ക​ഴി​യും.​ പ്രാ​യ​ത്തി​നി​ണ​ങ്ങി​യ നി​റ​ങ്ങ​ളും മോ​ഡ​ലു​ക​ളും തി​ര​ഞ്ഞെ​ടു​ത്താ​ൽ മാ​ത്രം മ​തി.

പാ​കി​സ്​​താ​നി സ​ൽ​വാ​റു​ക​ൾ ഇൗ ​പ്രാ​യ​ക്കാ​ർ​ക്ക്​ ഏ​റ്റ​വും യോ​ജി​ച്ച വ​സ്​ത്ര​മാ​ണ്​.​ ആ​വ​ശ്യ​ത്തി​ന്​ നീ​ള​വും ഫു​ൾ സ്ലീ​വും ദു​പ്പ​ട്ട​യോ​ടു കൂ​ടി​യ​തു​മാ​യ ഇൗ ​േ​വ​ഷം കുലീ​ന വ​സ്​​ത്ര​മാ​ണെ​ന്ന​തി​ൽ സം​ശ​യ​മി​ല്ല. മു​തി​ർ​ന്ന സ്ത്രീ​ക​ൾ ലൈ​റ്റ്​ ഷേ​ഡി​ലു​ള്ള​വ ധ​രി​ച്ചാ​ൽ അ​ഴ​കും കൂടും.​ പാ​കി​സ്​​താ​നി സ​ൽ​വാ​ർ വ​ള​രെ ലൂ​സും നീ​ളം കൂ​ടി​യ​തും ആ​യ​തു കൊ​ണ്ട്​ വ​ണ്ണം കൂ​ടി​യ​വ​ർ​ക്കും ഇ​ത്ത​രം സ​ൽ​വാ​ർ ക​മ്മീസ്​ ഇ​ണ​ങ്ങും. സാ​രി ​െഞാ​റി​യാ​നെ​ടു​ക്കു​ന്ന സ​മ​യ​വും ലാ​ഭി​ക്കാം.​ ഹെ​വി ഡി​സൈ​നു​ക​ൾ​ക്ക്​ പിറ​കെ പോ​വാ​തെ വ​ള​രെ സി​മ്പി​ളായ എ​ംബ്രോ​യ്​ഡ​റി​ക​ളോ വ​ർ​ക്കു​ക​ളോ ഉ​ള്ള മെ​റ്റീ​രി​യ​ലു​ക​ൾ തി​ര​ഞ്ഞെ​ടു​ക്കു​ക.

സിം​ഗ്​ൾ ക​ള​ർ സ​ൽ​വാ​റു​ക​ളാ​ണ്​ മു​തി​ർ​ന്ന സ്​​ത്രീ​ക​ൾ​ക്ക്​ കൂടുതൽ ചേ​രു​ന്ന​ത്. ഒ​പ്പം അ​ധി​കം ബ​ൾ​ക്കി അ​ല്ലാ​ത്ത ഷൂ ​ധ​രി​ച്ചാ​ൽ ലു​ക്ക്​ പൂ​ർ​ണമാ​ക്കാം. കൂ​ടു​ത​ൽ ആ​ക്​​സ​സ​റീ​സ്​ ധ​രി​ക്കാ​തി​രി​ക്കു​ന്ന​താ​ണ്​ ഇൗ ​അ​റ്റ​യ​റി​ന്​ ന​ല്ല​ത്. ആ​ഷ്​, വെ​ള്ള, ഒാ​ഫ്​ വൈ​റ്റ്​ പോ​ലു​ള്ള ​ക​ള​ർ ടോ​ണു​ക​ളാണ്​ അ​നു​യോ​ജ്യം.​ പാ​കി​സ്​​താ​നി​യി​ൽ ത​ന്നെ പ​ലത​രം മോ​ഡ​ലു​ക​ൾ ഉ​ള്ള​തു കൊ​ണ്ട്​ ഒ​രു ​സ്​​റ്റൈ​ലി​ൽ ത​ന്നെ ഒ​തു​ങ്ങേ​ണ്ടി​യും വ​രി​ല്ല. ന​ല്ല ബ്രാ​ൻ​ഡു​ക​ൾ നോ​ക്കി റെ​ഡി ടു ​വെ​യ​ർ വാ​ങ്ങുക​യോ ഇ​ഷ്​​ടാ​നു​സ​ര​ണം മെ​റ്റീ​രി​യ​ലു​ക​ൾ വാ​ങ്ങി ത​യ്​​പി​ക്കു​ക​യോ ആ​വാം.

തയാറാക്കിയത്: എമാനി സിമ്രാൻ, സ്​റ്റൈലിസ്​റ്റ്​, കോഴിക്കോട്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.