ഏതൊരു സ്ത്രീയുടെയും സ്വപ്നസാക്ഷാത്കാരമാണ് ഒരു നല്ല സാരി നന്നായി ധരിക്കുക എന്നത്. ഏറെ ഇഷ്ടമാണെങ്കിലും അണിയാനുള്ള ബുദ്ധിമുട്ടും അണിഞ്ഞാൽ അതിനു നൽകേണ്ടിവരുന്ന ശ്രദ്ധയുടെ തീവ്രതയും കാരണം പലരും സാരിയെ പേടിയോടെ കാണുന്നു. കൂടുതൽ എക്സ്പോസ്ഡ് ആകുമോ, അഴിഞ്ഞുലഞ്ഞുപോകുമോ എന്നൊക്കെയാണ് ആശങ്ക. അത്തരം പേടികൾ കളഞ്ഞ് മനോഹരവും കുലീനവുമായി സാരി ധരിക്കാനുള്ള വിദ്യകൾ നമുക്ക് നോക്കാം.
ഒരു സാരി 80 സ്റ്റൈല്‍
ഒരുപാടു തരത്തിൽ അണിയാൻ പറ്റുന്നതുകൊണ്ട് സാരിയെ മൾട്ടിപ്പിൾ എക്സ്പ്രഷൻ ഡ്രസ്കോഡ് എന്ന് വിശേഷിപ്പിക്കാറുണ്ട്. എൺപതോളം സ്റ്റൈലുകളിൽ സാരി ധരിക്കാമെന്നാണ്. സാധാരണ നമ്മുടെ നാട്ടിൽ കാണുന്ന സാരി അണിയൽ ശൈലിയാണ് 'നിവി'. ആന്ധ്രയാണ് ഇതിന്റെ ഉദ്ഭവം. ഞൊറി പിൻവശത്ത് ടക്ക് ചെയ്ത് ധോത്തി സ്റ്റൈലിൽ അണിയുന്നതാണ് 'കച്ച നിവി'. ചലനം അനായാസമാക്കുന്ന ശൈലിയാണിത്. ഒരുസാരിക്ക് ശരാശരി 4.5 മുതൽ എട്ടു മീറ്റർ വരെ നീളമുണ്ടാകാറുണ്ട്. ഫൗക്സ് ജോർജെറ്റ്, െക്രപ്പ്, ആർട്ട് സിൽക്ക്, ഷിഫോൺ, കോട്ടൺ, നെറ്റ്, ഷിഫോൺ ജെക്കാർഡ്, ബാഗൽപൂർ സിൽക്ക്, ബട്ടർ െക്രപ്പ് സിൽക്ക്, ലൈക്ര സിൽക്ക്, ഷിമർ െക്രപ്പ്, െക്രപ്പ് സിൽക്ക് എന്നിങ്ങനെ നീളുന്നു സാരി നിർമിക്കാൻ അനുയോജ്യമായ തുണിത്തരങ്ങൾ.
മോഡസ്റ്റായി ഘറാറ ബ്ലൗസ്
സാരിയുടെ ലുക്ക് നിർണയിക്കുന്ന പ്രധാന ഘടകം അതിെൻറ കൂടെ അണിയുന്ന ബ്ലൗസാണ്. ബ്ലൗസിനുമാത്രം 40ഓളം പാറ്റേണുകളുണ്ട്. ഹാൾട്ടർ നെക്ക് ബ്ലൗസ്, േഡ്രപ്പ്ഡ്, സ്വീറ്റ് ഹാർട്ട്, സ്പഗെറ്റി, ടീ–ബാക്ക്, ബട്ടർൈഫ്ല, കട്ടോരി, പ്രിൻസസ് കട്ട്, മിനിസൈർ കട്ട്, ജാക്കറ്റ് സ്റ്റൈൽ, ക്രിസ്േക്രാസ്, മൻഡാറിൻ, ഘറാറ, നോട്ടെഡ്, ജുവൽനെക്ക്, കോർസെറ്റ് എന്നിങ്ങനെ പാറ്റേണുകൾ നീളുന്നു. ഇതിൽ ഏറെ മോഡസ്റ്റായ ബ്ലൗസ് പാറ്റേണുകളുണ്ട്. അത്തരമൊന്നാണ് 'ഘറാറ'. നവാബി കാലത്ത് ഉത്തർപ്രദേശിലെ അവധ് മേഖലയിൽ രാജകീയ വേഷമായാണ് ഘറാറകൾ ഉദ്ഭവിച്ചത്. ഘറാറ ബ്ലൗസിനു ശരാശരി ഒരു ഷോർട്ട് കുർത്തിയുടെ നീളമുണ്ടായിരുന്നു അന്ന്. എളുപ്പത്തിൽ തയാറാക്കാവുന്നതാണ് ഘറാറ. ബനാറസ്, കാഞ്ചിപുരം, മറ്റു റെഡിമെയ്ഡ് സാരികൾക്കൊപ്പവും ഘറാറ ബ്ലൗസ് അണിയാൻ പറ്റും. ആഘോഷവേളകൾക്ക് അനുയോജ്യമാകുംവിധം ഹെവി വർക്കുകളും ഇൗ ബ്ലൗസിൽ സാധ്യമാണ്. േബ്രാകേഡ്, പട്ട് അല്ലെങ്കിൽ ആറീ, സർദോസി വർക്ക് ചെയ്ത തുണിത്തരങ്ങളെല്ലാം ഘറാറ ബ്ലൗസ് ഉണ്ടാക്കാൻ അനുയോജ്യമാണ്.
ഘറാറ തയ്ക്കാം, സാരിയില്‍ പുതു സ്റ്റൈലുകള്‍ പരീക്ഷിക്കാം
മോഡേണായും മോഡസ്റ്റായും സാരി ധരിക്കാൻ സഹായിക്കുന്ന ഘറാറ ബ്ലൗസുകൾ വീട്ടിൽതന്നെ തയാറാക്കുന്നത് എങ്ങനെയെന്നാണ് ഇനി വിവരിക്കുന്നത്. അധികം സങ്കീർണതകളില്ലാതെതന്നെ ഇത് മനസ്സിലാക്കിയെടുക്കാൻ സാധിക്കും. കൂടാതെ, ഘറാറ ബ്ലൗസിനൊപ്പം അണിയാൻ വിധത്തിൽ സാരി പരിഷ്കരിക്കുന്ന വിധവും ഇവിടെ വിവരിക്കുന്നു. പുതുമയാർന്നതും കുലീനമായതുമായ വിവിധ ശൈലികളിൽ സാരി അണിയുന്നത് ചിത്രസഹിതം മനസ്സിലാക്കാം.
ഘറാറ ബ്ലൗസിനൊപ്പം സാരി അണിയാന്‍ ആറു സ്റ്റൈലുകള്‍
ചിത്രം-1: ഇൗ ചിത്രത്തിൽ കാണിച്ചിരിക്കുന്ന ഘട്ടം വരെ സാധാരണ ശൈലിയിൽ സാരി ധരിക്കുക.
ചിത്രം-2 (സ്റ്റൈൽ 1): വലതുവശത്തു നിന്നു പിറകിലേക്കാണ് മുന്താണി ധരിച്ചിരിക്കുന്നത്. പിറകിലുള്ള ഭാഗം തലയിൽ അല്ലെങ്കിൽ തോളിൽ അണിയാവുന്നതാണ്.
ചിത്രം-3 (സ്റ്റൈൽ 2): സാധാരണ രീതിയിൽ അണിയുന്നതു പോലെ മുന്താണി ഇത്തിരി താഴ്ത്തിയിട്ട് ഇടതുവശത്തേക്കാണ് ധരിച്ചിരിക്കുന്നത്.
ഡിസൈനർ: റൂബി മുഹമ്മദ്
മോഡൽ: റോഷ്ന സുൽത്താന റഷീദ്
േമക്കപ്പ്: രൂപേഷ് ഗിരി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.