ദമ്മാം: വേള്‍ഡ് മലയാളി കൗൺസിൽ അൽഖോബാർ ചാപ്റ്റർ വനിത വിഭാഗം സംഘടിപ്പിച്ച റെഡ് കാര്‍പ്പറ്റ് സൗന്ദര്യ മത്സരത്തിൽ പൗർണമി ചിത്രന് കിരീടം. നടിയും മോഡലുമായ സാധിക വേണുഗോപാൽ പൗർണമി ചിത്രനെ കിരീടം അണിയിച്ചു. വനിതകൾക്ക് മാത്രമായി പ്രവേശനം പരിമിതപ്പെടുത്തിയ പരിപാടിയിൽ സൗന്ദര്യം, കേക്ക് മേക്കിങ്, ഈറ്റിങ് ചലഞ്ച്, മെഹന്തി എന്നീ ഇനങ്ങളിൽ മത്സരം നടന്നു. കുട്ടികൾക്കായി പ്രച്ഛന്നവേഷ മത്സരവും വനിതകൾക്കും കുട്ടികൾക്കുമായി കായിക മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു. പ്രവിശ്യയിലെ വനിതകളുടെ കരവിരുത് പ്രദർശിപ്പിക്കുന്നതിനായി വനിതകൾ തയാറാക്കിയ ചിത്ര, കരകൗശല പ്രദർശനവും അരങ്ങേറി.
വൈകീട്ട് ആറ് മുതൽ പൊതുജനങ്ങൾക്കും പ്രവേശനം അനുവദിച്ച സമാപന ചടങ്ങിൽ പ്രവിശ്യയിലെ ഡാൻസ് കലാകേന്ദ്രങ്ങൾ അണിയിച്ചൊരുക്കിയ വൈവിധ്യ കലാവിരുന്നുകളും സാംസ്കാരിക സദസ്സും അരങ്ങേറി. സൗന്ദര്യ മത്സരത്തിൽ മുൻ മിസിസ് ഇന്ത്യ റണ്ണറപ്പ് സാനിയ സ്റ്റീഫൻ, ജയപ്രസാദ്, ലാവണ്യ നായർ എന്നിവർ ജൂറി അംഗങ്ങളായി. അമൃത, ബമീമ റസാഖ്, ലിൻഡ വർഗീസ്, ഇർശു ഗുൽ, ജിൽന ജോസഫ്, നിഷാന കോലശ്ശേരി, പൗർണമി ചിത്രൻ, റോസ് ടൈറ്റസ്, ശരണ്യ സണ്ണി, ഷബന അഷ്റഫ്, ഷഹന റാണി, വിനീത രാജ് എന്നിവർ മാറ്റുരച്ച മത്സരത്തിൽ ബനീമ റസാഖ്, നിഷാന കോളശ്ശേരി എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
കേക്ക് മേക്കിങ് മത്സരത്തിൽ ഒന്നാംസ്ഥാനം സജിനി അഫ്താബ് കരസ്ഥമാക്കി. രണ്ടും മൂന്നും സ്ഥാനങ്ങൾ ഐഷ ഷഹീൻ, ജസ്റ്റി അനിഷ് എന്നിവർ നേടി. ഈറ്റിങ് ചലഞ്ചിൽ മുംതാസ് മുഹമ്മദ് ഒന്നാംസ്ഥാനത്ത് എത്തിയപ്പോൾ ബുഷ്റ സഗീർ രണ്ടാം സ്ഥാനവും സൈബു ഹനീഫ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മെഹന്തി മത്സരത്തിൽ റഫ്സീന മുനവ്വർ, നൂറ അസ്ന, ആമിന ഷഹ്ബാസ് എന്നിവർ വിജയികളായി.
കുട്ടികളുടെ ഫാൻസി ഡ്രസ് മത്സരത്തിൽ അമർ ഫല, ഏറിൻ ടോം സുഫിൽ, നൈല എന്നിവരും വിജയികളായി. കെ.എം.സി.സി, ഒ.ഐ.സി.സി എന്നീ സംഘടന പ്രതിനിധികളായ ശബ്ന നജീബ്, പാർവതി സന്തോഷ് എന്നിവർ സംസാരിച്ചു.
ദേവിക നൃത്തവിദ്യാലയ, കൃതിമുഖ ഡാൻസ് സ്കൂൾ, നാട്യാഞ്ജലി നൃത്ത കലാക്ഷേത്ര, ഡി കമ്പനി, അമേയ സ്കൂൾ ഓഫ് ഡാൻസ്, വൈഷ്ണവി നൃത്ത വിദ്യാലയം, രുദ്ര നൃത്താലയ, ബ്ലൂം ബഡ്സ് എന്നിവ അണിയിച്ചൊരുക്കിയ നൃത്തവിരുന്ന് പരിപാടിയുടെ മുഖ്യ ആകർഷണമായിരുന്നു. വനിത ഫോട്ടോഗ്രാഫറായ സൂമിയ കുട്ട്യാലി പരിപാടിയുടെ ദൃശ്യങ്ങൾ പകർത്തി. റെഡ് കാർപെറ്റ് വളൻറിയേഴ്സായ ഷെബി ഹാരിസ്, സുജ റോയ്, റീന, ലുമിയ, നാസിയ, ഷാലിമ, രേഷ്മ, ഷബാന, ഷംസി, ശ്രീദേവി, നിലോഫർ, രേവതി സഞ്ജു എന്നിവർ വിവിധ കലാകായിക മത്സരങ്ങൾ നിയന്ത്രിച്ചു.
ഡോ. അമിത ഷനീപ് റെഡ് കാർപെറ്റ് പരിപാടിയുടെ അവതാരകയായിരുന്നു. അർച്ചന അഭിഷേക്, ഹുസ്ന ആസിഫ്, ഷംല നജീബ്, പ്രജിത അനിൽകുമാർ, സോഫിയ താജു, ഷെറിൻ ഷമീം, റിഫാന ആസിഫ്, അനു ദിലീപ്, അഫീജ സിറാജ്, രതി നാഗ, നജ്ല നിഷാദ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.