വടുതല: പാണാവള്ളിയിൽ ജനവാസകേന്ദ്രത്തിൽ റിലയൻസ് കമ്പനിയുടെ മൊബൈൽ ടവർ നിർമിക്കാൻ ശ്രമിക്കുന്നതിനെതിരെ നാട്ടുകാർ രംഗത്ത്. വ്യാഴാഴ്ച രാവിലെ നാട്ടുകാർ കൂട്ടത്തോടെ എത്തി നിർമാണം തടഞ്ഞു. സംഭവം അറിഞ്ഞ് ജനപ്രതിനിധികൾ സ്ഥലത്തെത്തി ചർച്ച നടത്തി. പഞ്ചായത്ത് മൂന്നാം വാർഡിൽ കാട്ടുപുറം പള്ളിക്ക് സമീപം വെളികണ്ണന്തറയിൽ സ്വകാര്യവ്യക്തിയുടെ സ്ഥലത്താണ് കഴിഞ്ഞയാഴ്ച നിർമാണം ആരംഭിച്ചത്. എന്നാൽ, മൊബൈൽ ടവറാണ് വരുന്നതെന്ന് കഴിഞ്ഞദിവസമാണ് നാട്ടുകാർ അറിയുന്നത്. ഇതോടെ പ്രതിഷേധം ശക്തമായി. അംഗൻവാടിക്ക് തൊട്ടടുത്താണ് ടവർ നിർമിക്കുന്നത്. പാരിസ്ഥിതിക-ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്ന ടവർ ഇവിടെ അനുവദിക്കാൻ കഴിയില്ലെന്നാണ് നാട്ടുകാർ പറയുന്നത്. സമരം ശക്തമാക്കാൻ ആക്ഷൻ കമ്മിറ്റി രൂപവത്കരിക്കാൻ ഒരുങ്ങുകയാണ് നാട്ടുകാർ. അതേസമയം ടവർ നിർമാണത്തെ എതിർക്കില്ലെന്ന് സ്ഥലം ഉടമ അറിയിച്ചു. അരൂക്കുറ്റി, പാണാവള്ളി പഞ്ചായത്തുകളുടെ വിവിധ പ്രദേശങ്ങൾ കുറച്ച് മാസങ്ങളായി ടവർ നിർമാണത്തിന് തെരഞ്ഞെടുക്കുന്നുണ്ട്. ജനവാസ കേന്ദ്രങ്ങളിലാണ് കൂടുതലും ടവറുകൾ വരുന്നത്. ഇതിനെതിരെ രംഗത്തുവരുന്ന നാട്ടുകാരെ ഭീഷണിപ്പെടുത്തലും പതിവാണ്. ഓട്ടോറിക്ഷ തൊഴിലാളികള്‍ക്ക് മര്‍ദനം പൂച്ചാക്കൽ: തൈക്കാട്ടുശേരി ഓട്ടോസ്റ്റാൻഡിലെ രണ്ട് ഓട്ടോറിക്ഷ തൊഴിലാളികള്‍ക്ക് മര്‍ദനമേറ്റു. 14ാം വാർഡ് പുന്നമ്പൂഴിയില്‍ സതീശന്‍, ഒന്നാം വാര്‍ഡ് നികര്‍ത്തില്‍ വിജേഷ് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ഇവരെ തുറവൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശവാസിയായ ഒരാളാണ് മർദിച്ചത്. പൂച്ചാക്കൽ പൊലീസ് അന്വേഷണം തുടങ്ങി. കുറ്റക്കാർക്കെതിരെ കര്‍ശന നടപടി വേണമെന്ന് ഓട്ടോതൊഴിലാളികള്‍ ആവശ്യപ്പെട്ടു. സംഭവത്തിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച സ്റ്റാൻഡിൽ പണിമുടക്ക് നടത്തി. അധ്യാപക ഒഴിവ് ചേർത്തല: ശ്രീനാരായണ കോളജിൽ കോമേഴ്സ് വിഭാഗം അധ്യാപക തസ്തികയിൽ എഫ്.ഡി.പി ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യു.ജി.സി മാനദണ്ഡപ്രകാരം യോഗ്യരായ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് നാലിന് മുമ്പ് അപേക്ഷിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.