വിവാദങ്ങളിൽ ആടിയുലഞ്ഞ് കൊ​ച്ചി​യി​ലെ​ പപ്പാഞ്ഞികൾ

ഫോ​ർ​ട്ട്​​കൊ​ച്ചി: പു​തു​വ​ത്സ​ര ആ​ഘോ​ഷ​ത്തി​ന്​ മാ​റ്റു​കൂ​ട്ടു​ന്ന ഫോ​ർ​ട്ട്​ കൊ​ച്ചി​യി​ലെ പാ​പ്പാ​ഞ്ഞി​ക​ൾ ആ​ളെ കൂ​ട്ടു​ന്ന​തി​നൊ​പ്പം വി​വാ​ദ​ത്തി​നും ആ​ക്കം കൂ​ട്ടു​ന്നു.

കൊ​ച്ചി​ൻ കാ​ർ​ണിവ​ൽ ആ​ഘോ​ഷ​ത്തെ ഇ​ത്ര​യും പ്ര​ശ​സ്ത​മാ​ക്കാ​ൻ കാ​ര​ണ​മാ​യി​ട്ടു​ള്ള​ത് പ​ാപ്പാ​ഞ്ഞി ക​ത്തി​ക്ക​ൽ ച​ട​ങ്ങാ​ണ്. അ​ടു​ത്ത കാ​ല​ങ്ങ​ളാ​യി നി​ർ​മി​ക്കു​ന്ന പ​പ്പാ​ഞ്ഞി​ക​ൾ വി​വാ​ദ​ങ്ങ​ളി​ൽ​പ്പെ​ട്ടു​വ​ന്ന​തോ​ടെ അ​ഗ്നി​ക്കി​ര​യാ​ക്കു​ന്ന പ​പ്പാ​ഞ്ഞി​ക​ളെ കാ​ണു​വാ​നെ​ത്തു​ന്ന​വ​രു​ടെ എ​ണ്ണ​വും ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ച്ചി​രി​ക്കു​ക​യാ​ണ്.

മു​ന്നു പ​തി​റ്റാ​ണ്ടോ​ളം കാ​ർ​ണി​വ​ൽ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ത​യാ​റാ​ക്കി​യി​രു​ന്ന​ത് ചു​വ​ന്ന വ​സ്ത്രം അ​ണി​ഞ്ഞ വെ​ളു​ത്ത താ​ടി​യു​ള്ള പ​പ്പാ​ഞ്ഞി രൂ​പ​ത്തെ​യാ​യി​രു​ന്നു. ഇ​ത് മാ​റ്റി മോ​ഡേ​ൺ രൂ​പ​ത്തി​ലു​ള്ള പ​പ്പാ​ഞ്ഞി​യെ ത​യാ​റാ​ക്കി​യ​ത് നാ​ട്ടു​കാ​ർ​ക്കി​ട​യി​ൽ ത​ന്നെ വ​ലി​യ തോ​തി​ൽ വി​മ​ർ​ശ​നം അ​ഴി​ച്ചു​വി​ട്ടി​രു​ന്നു. പ​ഴ​മ​ക്കാ​രു​ടെ മ​ന​സ്സുക​ളി​ൽ ഇ​ടം പി​ടി​ച്ച പൈ​തൃ​ക രൂ​പ​മാ​റ്റം ഉ​ൾ​കൊ​ള്ളാ​ൻ ന​ല്ലൊ​രു വി​ഭാ​ഗം നാ​ട്ടു​കാ​ർ വൈ​മ​ന​സ്യം കാ​ണി​ച്ച​ത് ആ​ദ്യം വി​വാ​ദ​ത്തി​നി​ട​യാ​ക്കി. പി​ന്നീ​ട് പ്ര​ധാ​ന​മ​ന്തി​യു​ടെ മു​ഖഛാ​യ​യു​ള്ള പ​പ്പാ​ഞ്ഞി​രൂ​പം വ​ൻ വി​വാ​ദ​ത്തി​ന് വ​ഴി​തെ​ളി​യി​ച്ചു.

ഈ ​രൂ​പം ക​ത്തി​ക്കു​ന്ന​ത് കാ​ണാ​ൻ വ​ലി​യ ജ​ന​വി​ഭാ​ഗം എ​ത്തി​യ​തോ​ടെ തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് നൂ​റു ക​ണ​ക്കി​നാ​ളു​ക​ളെ ശ്വാ​സ​ത​ട​സ്സം നേ​രി​ട്ട​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കേ​ണ്ട അ​വ​സ്ഥ ഉ​ണ്ടാ​യി​രു​ന്നു. ഇ​ട​ക്ക് പ​പ്പാ​ഞ്ഞി​യെ പ​ച്ച നി​റ​ത്തി​ലു​ള്ള ഉ​ടു​പ്പ് അ​ണി​യി​ച്ച​തും വി​വാ​ദ​ത്തി​ന് ഇ​ട​യാ​ക്കി​യി​രു​ന്നു.

ഈ ​വ​ർ​ഷം വെ​ളി മൈ​താ​ന​ത്ത് ഗാ​ല ഡി ​ഫോ​ർ​ട്ട്​​കൊ​ച്ചി എ​ന്ന സം​ഘ​ട​ന നി​ർ​മി​ച്ച പ​പ്പാ​ഞ്ഞി 24 മ​ണി​ക്കൂ​റി​ന​കം പൊ​ളി​ച്ചു​മാ​റ്റ​ണ​മെ​ന്ന പൊ​ലീ​സി​ന്‍റെ നോ​ട്ടീ​സാ​ണ് വി​വാ​ദ​മാ​യ​ത്. ഒ​ടു​വി​ൽ സം​ഘാ​ട​ക​ർ കോ​ട​തി​യെ സ​മീ​പി​ച്ച് ക​ത്തി​ക്കാ​ൻ ഉ​ത്ത​ര​വ് വാ​ങ്ങി​യ​തോ​ടെ പൊ​ലീ​സി​ന് ത​ല കു​നി​ക്കേ​ണ്ടി​വ​ന്നു. ഇ​തി​നി​ടെ ക​ളി​യി​ട​ങ്ങ​ളി​ൽ അ​ടു​ത്ത വ​ർ​ഷം മു​ത​ൽ പ​പ്പാ​ഞ്ഞി​യെ ക​ത്തി​ക്ക​ൽ, ഡി.​ജെ അ​ട​ക്ക​മു​ള്ള ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ന​ട​ത്ത​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കാ​യി​ക പ​രി​ശീ​ല​ക​ർ കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ ഒ​രു​ങ്ങു​ന്നു​മു​ണ്ട്.

Tags:    
News Summary - pappanji burning kochi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.