അ​മ്പ​ല​മു​ക​ൾ വ്യ​വ​സാ​യ മേ​ഖ​ല​യി​ൽ ശു​ദ്ധ​വാ​യു​വി​ന് വേ​ണ്ടി സ​മ​രം ന​ട​ത്തു​ന്നവർ

അമ്പലമുകൾ വ്യവസായ മേഖലയിലെ വായു മലിനീകരണം: അയ്യൻകുഴി നിവാസികളുടെ സമരം 50 ദിവസം പിന്നിട്ടു

അ​മ്പ​ല​മേ​ട്: അ​മ്പ​ല​മു​ക​ൾ വ്യ​വ​സാ​യ മേ​ഖ​ല​യി​ൽ അ​യ്യ​ൻ​കു​ഴി പ്ര​ദേ​ശ​ത്ത് കൊ​ച്ചി​ൻ റി​ഫൈ​ന​റി​യു​ടെ​യും എ​ച്ച്.​ഒ.​സി​യു​ടെ​യും മ​തി​ലു​ക​ൾ​ക്കു​ള്ളി​ൽ ഒ​മ്പ​ത​ര ഏ​ക്ക​റി​ൽ കു​ടു​ങ്ങി കി​ട​ക്കു​ന്ന ജ​ന​ങ്ങ​ളു​ടെ സ്ഥ​ലം ഏ​റ്റെ​ടു​ത്ത് ജീ​വ​ൻ ര​ക്ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​മ്പ​നി​ക​ൾ​ക്ക് മു​ന്നി​ൽ ന​ട​ത്തു​ന്ന സ​മ​രം 50 ദി​വ​സം പി​ന്നി​ട്ടു.

ദി​വ​സ​വും വൈ​കീ​ട്ടാ​ണ് സ​മ​രം ന​ട​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം മ​ലി​നീ​ക​ര​ണം ശ​ക്ത​മാ​യ​തി​നെ തു​ട​ർ​ന്ന് റോ​ഡ് ഉ​പ​രോ​ധ സ​മ​രം ഉ​ൾ​പ്പെ​ടെ ന​ട​ത്തി​യി​രു​ന്നു. ഇ​വി​ടെ താ​മ​സി​ക്കു​ന്ന അ​ധി​ക​പേ​ർ​ക്കും ര​ണ്ട്- മൂ​ന്ന് സെ​ന്‍റ്​ മാ​ത്രം സ്ഥ​ല​മാ​ണു​ള്ള​ത്. തെ​ക്ക് പ​ടി​ഞ്ഞാ​റ് ഭാ​ഗം എ​ച്ച്.​ഒ​സി​യും കി​ഴ​ക്ക് വ​ട​ക്ക് ഭാ​ഗം റി​ഫൈ​ന​റി​യു​ടെ​യും ര​ണ്ടാ​ൾ പൊ​ക്ക​മു​ള്ള മ​തി​ലു​ക​ളാ​ണ്. ര​ണ്ട് മ​തി​ലു​ക​ളു​ടെ ഇ​ട​യി​ലു​ള്ള റോ​ഡി​ലൂ​ടെ മാ​ത്ര​മേ ഇ​വി​ടെ എ​ത്തി​പ്പെ​ടാ​ൻ ക​ഴി​യൂ. എ​ന്തെ​ങ്കി​ലും അ​പ​ക​ടം ഉ​ണ്ടാ​യാ​ൽ ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ പോ​ലും ക​ഴി​യി​ല്ലെ​ന്നാ​ണ് സ​മ​ര​സ​മി​തി നേ​താ​ക്ക​ൾ പ​റ​യു​ന്ന​ത്. 1984 മു​ത​ൽ ഈ ​പ്ര​ദേ​ശ​ത്തു​ള്ള​വ​ർ സ​മ​ര​ത്തി​ലാ​ണ്.

സ​ദാ സ​മ​യ​വും രൂ​ക്ഷ​മാ​യ ശ​ബ്​​ദ- വാ​യു മ​ലി​നീ​ക​ര​ണ​വു​മാ​ണ്. കു​ട്ടി​ക​ൾ മു​ത​ൽ പ്രാ​യ​മാ​യ​വ​ർ​ക്ക് വ​രെ ശ്വാ​സ​കോ​ശ രോ​ഗ​ങ്ങ​ൾ വ്യാ​പ​ക​മാ​ണ്. അ​യ്യ​ൻ കു​ഴി നി​വാ​സി​ക​ളു​ടെ ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന കാ​ര്യ​ത്തി​ൽ ന​ട​പ​ടി വേ​ണ​മെ​ന്ന് കോ​ട​തി ഉ​ൾ​പ്പ​ടെ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും സ​ർ​ക്കാ​റോ ക​മ്പ​നി​ക​ളോ വേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ത​യ്യാ​റാ​യി​ട്ടി​ല്ല. ഇ​തോ​ടെ​യാ​ണ് അ​യ്യ​ൻ കു​ഴി നി​വാ​സി​ക​ൾ പ്ര​ത്യ​ക്ഷ​സ​മ​ര​വു​മാ​യി രം​ഗ​ത്ത് വ​ന്നി​രി​ക്കു​ന്ന​ത്. വ​രും ദി​വ​സ​ങ്ങ​ളി​ൽ സ​മ​രം ശ​ക്ത​മാ​ക്കാ​നു​ള​ള നീ​ക്ക​ത്തി​ലാ​ണി​വ​ർ.

News Summary - Air pollution in Ambalam industrial area: Ayyankuzhi residents' strike has passed 50 days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.