ഈരാറ്റുപേട്ട: നഗരസഭയിലെ അഞ്ചാമത്തെ ചെയർമാനായി കോൺഗ്രസിലെ നിസാർ കുർബാനി തെരഞ്ഞടുക്കപ്പെട്ടു. മുസ്ലിംലീഗിലെ വി.എം. സിറാജ് രാജിവെച്ച ഒഴിവിലാണ് തെരഞ്ഞടുപ്പ്. നിസാർ കുർബാനിക്ക് 16 വോട്ടും എൽ.ഡി.എഫ് സ്ഥാനാർഥി ലൈല പരീതിന് 11 വോട്ടും ലഭിച്ചു. നിസാർ കുർബാനിക്ക് യു.ഡി.എഫിെൻറ 11 വോട്ടും സി.പി.എമ്മിൽനിന്ന് പുറത്താക്കപ്പെട്ട മുൻ ചെയർമാൻ ടി.എം. റഷീദിെൻറ വോട്ടും എസ്.ഡി.പി.ഐയുടെ നാല് വോട്ടുമാണ് ലഭിച്ചത്.
എൽ.ഡി.എഫിലെ ഒമ്പത് അംഗങ്ങളുടെയും രണ്ട് അംഗങ്ങളുള്ള പി.സി. ജോർജിെൻറ ജനപക്ഷത്തിെൻറയും വോട്ടുകളാണ് ലൈല പരീതിന് കിട്ടിയത്. പി.സി. ജോർജിെൻറ പിന്തുണയോടെ നഗരസഭ ഭരണം പിടിച്ചെടുക്കാനായിരുന്നു എൽ.ഡി.എഫ് നീക്കം. വി.എം. സിറാജ് രാജിവെച്ചശേഷം ബൾക്കീസ് നവാസിനായിരുന്നു ആക്ടിങ് ചെയർമാൻ സ്ഥാനം.
യു.ഡി.എഫിൽനിന്ന് അടുത്തിടെയാണ് ബൾക്കീസ് എൽ.ഡി.എഫിലേക്ക് ചേക്കേറിയത്. ബൾക്കീസ് നവാസിനെ ഉപയോഗിച്ച് എൽ.ഡി.എഫ് ഭരണം മുന്നോട്ട് കൊണ്ടുപോകാമെന്ന് കരുതിയപ്പോഴാണ് പുതിയ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. 27 അംഗ ഭരണസമിതിയിൽ മുസ്ലിംലീഗ് -എട്ട്, കോൺഗ്രസ് -മൂന്ന്, എൽ.ഡി.എഫ് -ഒമ്പത് എസ്.ഡി.പി.ഐ -നാല്, ജനപക്ഷം -രണ്ട്, സ്വതന്ത്രർ -ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില.
നഗരസഭ ചെയർമാനായി തെരഞ്ഞടുക്കപ്പെട്ട നിസാർ കുർബാനിയെ ആേൻറാ ആൻറണി എം.പി, കോൺഗ്രസ് നേതാക്കളായ അഡ്വ. വി.എം. ഇല്യാസ്, വി.പി. ലത്തീഫ്, നഗരസഭ മുൻ ചെയർമാൻ വി.എം. സിറാജ്, മുസ്ലിംലീഗ് നഗരസഭ കമ്മിറ്റി പ്രസിഡൻറ് പി.എസ്. അബ്ദുൽ ഖാദർ, സെക്രട്ടറി സിറാജ് കണ്ടത്തിൽ, നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ അഡ്വ. വി.പി. നാസർ എന്നിവർ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.