പന്തീരാങ്കാവ്: ബാങ്ക് കവര്‍ച്ച ശ്രമമുള്‍പ്പെടെ നിരവധി മോഷണ കേസുകളിലെ പ്രതി പൊലീസ് പിടിയില്‍. ഒളവണ്ണ കമ്പിളിത്തൊടി സ്വദേശി കമ്പിളിപ്പറമ്പ് വി.പി.എ ഹൗസിൽ സൽമാൻ ഫാരിസ് (24) ആണ് അറസ്റ്റിലായത്.
മാങ്കാവിലെ കേരള ഗ്രാമീണ്‍ ബാങ്ക് കുത്തിത്തുറക്കാന്‍ ശ്രമിച്ചതും മാത്തറയില്‍ 11 കടകള്‍ കുത്തിത്തുറന്ന് മൊബൈല്‍ഫോണും പണവും കവര്‍ന്നതും ഇയാളാണെന്ന് വ്യക്തമായതായി പൊലീസ് പറഞ്ഞു. സൗത്ത് അസി. കമീഷണർ എ.ജെ. ബാബുവിെൻറ നേതൃത്വത്തിലുള്ള ക്രൈം സ്ക്വാഡും പന്തീരാങ്കാവ് സി.ഐ ബൈജു കെ. ജോസും ചേർന്ന് ചൊവ്വാഴ്ച ഗോവിന്ദപുരത്തെ ലോഡ്ജിൽനിന്നാണ് ഇയാളെ അറസ്റ്റുചെയ്തത്.
കഴിഞ്ഞ ആഴ്ചയാണ് മാത്തറയിലെ കടകളിൽ കവർച്ച നടന്നത്. ഫാത്തിമ ബിൽഡിങ്, എടക്കാട് ബിൽഡിങ്, അവന്യൂ ആർക്കേഡ്, കെ.പി. സ്റ്റോർ ജനറൽ മർച്ചൻറ്, സിയാദ് ട്രേഡേഴ്സ്, ജനസേവന പോളിക്ലിനിക്ക് തുടങ്ങിയവയിലാണ് പൂട്ട് തകർത്ത് മോഷണം നടത്തിയത്. സിയാദ് എൻറർപ്രൈസിൽനിന്ന് 1,85,000 രൂപയുൾപ്പെടെ എൽ.ഐ.സി ഏജൻസി ഓഫിസ്, ജനസേവന പോളിക്ലിനിക്ക് എന്നിവിടങ്ങളിൽനിന്നും പണം നഷ്ടപ്പെട്ടിരുന്നു. മോഷണം നടന്ന കടകളിലൊന്നിൽനിന്ന് പുലർച്ച 3.45 ഓടെയുള്ള സിസി.ടിവി ദൃശ്യം ലഭിച്ചിരുന്നു. ഇതുമായി നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. ശനിയാഴ്ച മാങ്കാവിലെ ബാങ്ക് കുത്തിത്തുറക്കാൻ ശ്രമിക്കുകയും ചെയ്തു. പൊലീസ് വാഹനം കണ്ടതോടെ കുത്തിത്തുറക്കാൻ ഉപയോഗിച്ച ആയുധം ഉപേക്ഷിച്ച് പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. ബാങ്ക് മാനേജരുടെ പരാതി പ്രകാരം കസബ പൊലീസും കേസെടുത്തിരുന്നു. പന്നിയങ്കര സ്റ്റേഷനിലും ഇയാൾക്കെതിരെ കേസുണ്ട്.
പ്രതിയെ അറസ്റ്റുചെയ്ത സംഘത്തിൽ ക്രൈം സ്ക്വാഡിലെ എ.എസ്.െഎമാരായ മനോജ്, അബ്ദുറഹ്മാൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ രമേശ് ബാബു, ടി.കെ. സുജിത്ത് എന്നിവരും പന്തീരാങ്കാവ് സ്റ്റേഷനിലെ എസ്.െഎ വിനായകൻ, എ.എസ്.െഎ ഉണ്ണി, സിവിൽ പൊലീസ് ഒാഫിസർ ജിതിൻ എന്നിവരും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.