വടകര: കാഴ്ചയില്ലാത്ത കുട്ടികള്‍ക്ക് സാമൂഹിക പാഠങ്ങള്‍ പകര്‍ന്ന കെ.എം. ഷറഫുദ്ദീന് മാസ്റ്റര്‍ ഇനിയില്ല. ചൊവ്വാഴ്ച രാവിലെ മാഷിെൻറ വിയോഗം ഏറെ വേദനയോടെയാണ് ഏവരും കേട്ടത്. വടകര ജെ.എന്‍.എം ഹയര്‍സെക്കന്‍ഡറി സ്കൂളിലെ അധ്യാപകനെന്ന നിലയില്‍ അദ്ദേഹത്തിന് നിരവധി ശിഷ്യഗണങ്ങളുണ്ട്.
സ്വയം വികസിപ്പിച്ചെടുത്ത അധ്യാപന മെറ്റീരിയല്‍ ഇദ്ദേഹത്തിനുണ്ടായിരുന്നു. കണ്ണിലെ ഞരമ്പിെൻറ തകരാര്‍മൂലമാണ് മാസ്റ്ററുടെ കാഴ്ച പടിപടിയായി നശിച്ചത്. ഇതേക്കുറിച്ച് പറയുമ്പോള്‍ ഒരിക്കലും സങ്കടപ്പെട്ടിരുന്നില്ല. വടകര താഴെ അങ്ങാടി കേന്ദ്രീകരിച്ച് രൂപവത്കരിച്ച ഫാസ്ക് വടകരയുടെ സ്ഥാപക പ്രസിഡൻറായിരുന്നു.
ഫാറൂഖ് കോളജില്‍നിന്നാണ് പ്രീഡിഗ്രിയും ഡിഗ്രിയും പൂര്‍ത്തിയാക്കിയത്. 2003 മാര്‍ച്ചില്‍ ജെ.എന്‍.എമ്മില്‍ അധ്യാപകനായി.
നിര്യാണത്തില്‍ സ്കൂള്‍ സ്റ്റാഫ് കൗണ്‍സില്‍ അനുശോചിച്ചു. പ്രിന്‍സിപ്പല്‍ കെ. നിഷ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകന് കെ.കെ. ബാബു, കെ. പ്രമോദന്‍, പി.ബഷീര്‍, രൂപേഷ്, കെ.പ്രേമചന്ദ്രന്, പി.ടി.ബാബു, എന്‍.വി.എം സത്യന് എന്നിവര്‍ സംസാരിച്ചുപി.ടി.എയുടെയും എസ്.എസ്.ജിയുടെയും നേതൃത്വത്തില്‍ നടന്ന അനുശോചനയോഗത്തില്‍ വാര്‍ഡ് കൗണ്‍സിലര്‍ കെ.ടി.കെ. ചന്ദ്രി അധ്യക്ഷത വഹിച്ചു. പി.ടി.എ. പ്രസിഡൻറ് വി.കെ.ബിജു, പി.വി.പ്രശാന്ത്, നല്ലാടത്ത് രാഘവന്, എ.കെ.നൗഷാദ്, ടി.വി.എ ജലീല്‍, എ.പി.മോഹനന്, ഗഫൂര്‍ കരുവണ്ണൂര്‍, പ്രസന്ന, കെ.ടി.സുധ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.