പെരിന്തൽമണ്ണ: അങ്ങാടിപ്പുറം ചെരക്കാപറമ്പ് മൂക്കിലായിൽ അനീഷിെൻറയും ദീപ്തിയുടെയും മകൻ രണ്ടാം ക്ലാസ് വിദ്യാർഥി അശ്വന്തിന് താലോലിച്ചു വളർത്തിയ തലമുടി മുറിച്ചതിൽ തെല്ലും സങ്കടമില്ല. നീട്ടിവളർത്തിയ മുടി കാൻസർ രോഗികൾക്കായി ദാനം ചെയ്തതിെൻറ നിർവൃതിയിലാണ് ഈ മിടുക്കൻ.
കീമോ തെറപ്പി ചെയ്ത് മുടി കൊഴിഞ്ഞ കാൻസർ രോഗികൾക്ക് മറ്റുള്ളവരുടെ തലമുടി ഉപയോഗിച്ച് വിഗ് ഉണ്ടാക്കുമെന്നും ആളുകൾ ഇത്തരത്തിൽ മുടി ദാനം നൽകുന്നുണ്ടെന്നും വീട്ടിൽനിന്ന് തന്നെയാണ് മനസ്സിലാക്കിയത്. അമ്മയും അമ്മയുടെ സഹോദരിയും ഇക്കാര്യം ചർച്ച ചെയ്യുമ്പോൾ രണ്ടു വർഷത്തോളം മുമ്പാണ് അന്നത്തെ എൽ.കെ.ജി വിദ്യാർഥിയായ അശ്വന്ത് ആഗ്രഹം പ്രകടിപ്പിക്കുന്നത്. പിന്നീട് മുടി നീട്ടി വളർത്താനും തുടങ്ങി.
അതോടെ മോന്റെ ആഗ്രഹത്തോടൊപ്പം തങ്ങളും നിന്നെന്ന് അമ്മ ദീപ്തി പറഞ്ഞു. ഇനിയും മുടി നീട്ടി വളർത്തി ഇത്തരത്തിൽ മുറിച്ച് നൽകാനാണ് അശ്വന്തിെൻറ ആഗ്രഹം. തൃശൂർ അമല ആശുപത്രിയിലാണ് മുടി ദാനം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.