തൃശൂർ: കോവിഡ് സമൂഹ വ്യാപനം കൂടുേമ്പാൾ ജില്ലയിൽ ബസ് സർവിസ് വൻ നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നു. പുതിയ സാഹചര്യത്തിൽ ആളുകൾ ബസിൽ കയറാൻ മടിക്കുന്നതോടെ പ്രതിദിനം നഷ്ടം വർധിക്കുകയാണ്. കിലോമീറ്റർ ചാർജ് കൂട്ടിയെങ്കിലും നഷ്ടത്തിന് കുറവില്ല. ജില്ലയിൽ പലഭാഗങ്ങളിലും കണ്ടെയിൻമെൻറ് സോണുകൾ നിലവിൽ വരുന്നതും പ്രതിസന്ധിയുടെ ആക്കം കൂട്ടുന്നതാണ്.
സാമൂഹിക അകലം പാലിച്ച് മാത്രേമ യാത്രക്കാരെ കയറ്റാൻ പാടുള്ളൂവെന്ന കർശന നിയന്ത്രണം കൂടിയായതോടെ പലരും ബസുകൾ നിരത്തിലിറക്കുന്നില്ല. മാത്രമല്ല കെ.എസ്.ആർ.ടി.സി ബസ് കണ്ടക്ടർക്ക് രോഗം വന്നതോടെ കയറുന്ന ആളുകൾ പിന്നെയും ചുരുങ്ങി. ബസ് വ്യവസായവുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന തൊഴിലാളികൾ കടുത്ത പ്രതിസന്ധിലാണ്. ജോലിയുള്ളവർക്ക് തന്നെ ശമ്പളം ലഭിക്കാത്ത അവസ്ഥയാണ് നിലവിൽ. ഡീസൽ ചാർജും മറ്റ് ചെലവുകളും കഴിച്ചാൽ പല തൊഴിലാളികൾക്കും ദിവസം 200 മുതൽ 400 രൂപ മാത്രമാണ് ലഭിക്കുന്നത്. 800 മുതൽ 1200 രൂപ വരെ പ്രതിദിനം കൂലി ലഭിച്ചിരുന്നവർക്കാണ് ഈ അവസ്ഥ.
ഇൗ സാഹചര്യത്തിൽ ബസ് സർവിസ് നടത്തി കൂടുതൽ നഷ്ടം വരുത്തിവെക്കാൻ ഉടമകൾ തയാറല്ല. ഒരുവർഷത്തേക്ക് ബസുകൾ നിരത്തിലിറക്കാതിരിക്കാൻ അനുമതി തേടി ബസ് ഉടമകൾ മോട്ടോർ വാഹന വകുപ്പിനെ സമീപിച്ചിട്ടുണ്ട്. മൂന്ന് മാസത്തിനിടെ 620 ബസുകളാണ് ജി ഫോം നൽകിയത്. 1200 ബസുകൾ സർവിസ് നടത്തുന്ന ജില്ലയിൽ ജൂലൈയിൽ മാത്രം 30 ശതമാനത്തോളം സ്വകാര്യ ബസുകളാണ് സർവിസ് നിർത്തിവെക്കാൻ നിർബന്ധിതമായിരിക്കുന്നത്. മൂന്നുമാസത്തിനിടെ ടാകസികൾ അടക്കം 2200 വാഹനങ്ങളാണ് ജി ഫോം അപേക്ഷ നൽകിയത്. അപേക്ഷ അംഗീകരിച്ചാൽ വാഹന നികുതി, ക്ഷേമനിധി, ഇൻഷുറൻസ് എന്നീ ബാധ്യതകളിൽനിന്ന് ഒഴിവാകാമെന്നതാണ് ഉടകമകൾക്ക് ലഭിക്കുന്ന നേട്ടം. 2021 മാർച്ച് 31 വരെ ബസ് ഇറക്കാതിരിക്കാനുള്ള ജി ഫോം ആണ് ഉടമകൾ നൽകിയിരിക്കുന്നത്. നികുതി ഇളവുകളും സബ്സിഡികളും അനുവദിക്കണമെന്നും ഇതിനായി പ്രത്യേക പാക്കേജ് വേണമെന്നും ബസ് ഉടമകളുെട ആവശ്യത്തിന് സർക്കാർ ഇതുവരെ കൃത്യമായ മറുപടി നൽകിയിട്ടുമില്ല.
സ്വകാര്യ ബസുകൾ നിരത്ത് വിടുന്നതോടെ കെ.എസ്.ആർ.ടി.സി മാത്രമാവും ജനത്തിന് ആശയ്രം. എന്നാൽ, ഉൾേമഖലകളിലും കുഗ്രാമങ്ങളിലും സ്വകാര്യ ബസുകൾ മാത്രമാണ് സർവിസ് നടത്തുന്നത്. ഇവ സർവിസ് നടത്താതിരിക്കുന്നത് തൊഴിലാളികളെയും വിദ്യാർഥികളെയും സാധാരണക്കാരെയുമാണ് ബാധിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.