ഭക്തിനിർഭരമായി 'ദർശനാവട്ടം' എഴുന്നള്ളത്ത്

കല്ലമ്പലം: നാവായിക്കുളം ശങ്കരനാരായണസ്വാമി ക്ഷേത്രത്തിലെ 'ദർശനാവട്ടം' എഴുന്നള്ളത്ത് ഭക്തിസാന്ദ്രമായി. രാവിലെ 7.45-ന് നാവായിക്കുളത്ത് നിന്ന് പുറപ്പെട്ട എഴുന്നള്ളത്ത് ഉച്ചയോടെ ദർശനാവട്ടത്തെത്തി. ശങ്കരനാരായണ സ്വാമിയുടെ തിടമ്പിറക്കി പൂജിച്ച ശേഷം ഉച്ച കഴിഞ്ഞ് നാവായിക്കുളത്തേക്ക് പുറപ്പെട്ടു. കിഴക്കേ നടയിൽനിന്ന് പുറപ്പെട്ട ഉത്സവ ഘോഷയാത്ര കല്ലമ്പലത്തെത്തി എഴുന്നള്ളത്തിന് അകമ്പടി സേവിച്ചു. പുരാണ കഥകളെ ഓർമിപ്പിക്കുന്ന വിവിധയിനം ഫ്ലോട്ടുകൾ, നാദസ്വരം, ചെണ്ട, നാടൻ കലാരൂപങ്ങൾ എന്നിവ ഘോഷയാത്രക്ക് വർണപ്പകിട്ടേകി. പൂജാദ്രവ്യങ്ങളും നിറപറയുമായി എഴുന്നള്ളത്തിനെ ഭക്തർ സ്വീകരിച്ചു. ഗതാഗതം നിയന്ത്രിക്കാൻ കൂടുതൽ പൊലീസിനെ നിർത്തിയിരുന്നു. രാത്രിയോടെ ഉത്സവഘോഷയാത്ര ക്ഷേത്രത്തി​െൻറ കിഴക്കേ ഗോപുരനടയിൽ പ്രവേശിച്ചു. തിങ്കളാഴ്ച രാവിലെ കൊടിയിറങ്ങുന്നതോടെ 10 ദിവസത്തെ ഉത്സവത്തിന് സമാപനമാകും. ശങ്കരനാരായണസ്വാമി പാർവതി ദേവിക്ക് ദർശനം നൽകി വിശ്രമിച്ച സ്ഥലമാണ് ദർശനാവട്ടമെന്നും ഇവിടെ നിന്നാണ് ശങ്കരനാരായണസ്വാമി നാവായിക്കുളത്തേക്ക് പോയതെന്നുമാണ് വിശ്വാസം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.