ബംഗളൂരു: വിവിധ നടപടികളുടെ ഭാഗമായി 2024ൽ ബംഗളൂരുവിൽ 1.29 ശതമാനം അപകടങ്ങളും 1.90 ശതമാനം അപകട മരണങ്ങളും കുറക്കാനായെന്ന് ബംഗളൂരു ട്രാഫിക് പൊലീസ്. മാരകമല്ലാത്ത അപകടങ്ങളിൽ 4.57 ശതമാനത്തിന്റെ കുറവുമുണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്ത 4784 കേസുകളിൽ 871 എണ്ണം അതിഗുരുതരമായവയായിരുന്നു. 893 പേർക്ക് ജീവൻ നഷ്ടപ്പെടുകയും 4052 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 233 കാൽനട യാത്രികർക്കും പരിക്കേറ്റിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.