ദ​ക്ഷി​ണേ​ന്ത്യ​ൻ ‘പ്ര​വാ​സി അ​മ​ച്വ​ർ നാ​ട​കോ​ത്സ​വം 2025’ മാ​ർ​ച്ചി​ൽ

ബം​ഗ​ളൂ​രു: ബാം​ഗ്ലൂ​ർ കേ​ര​ള സ​മാ​ജ​വും ഈ​സ്റ്റ് ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​നും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ദ​ക്ഷി​​ണേ​ന്ത്യ​ൻ പ്ര​വാ​സി അ​മ​ച്വ​ർ നാ​ട​കോ​ത്സ​വം ഇ​ന്ദി​ര​ന​ഗ​ർ ഈ​സ്റ്റ് ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ മാ​ർ​ച്ച്‌ ഒ​ന്ന്, ര​ണ്ട് തീ​യ​തി​ക​ളി​ൽ ന​ട​ക്കും. ദ​ക്ഷി​ണേ​ന്ത്യ​യി​ൽ നി​ന്നു​ള്ള നാ​ട​ക സ​മി​തി​ക​ൾ​ക്ക് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാം.

നാ​ട​ക ദൈ​ർ​ഘ്യം 1.15 മ​ണി​ക്കൂ​റി​ൽ കൂ​ടാ​ൻ പാ​ടി​ല്ല. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന നാ​ട​ക​ങ്ങ​ളാ​ണ് മ​ത്സ​ര​ത്തി​ൽ അ​വ​ത​രി​പ്പി​ക്കാ​ൻ അ​നു​വ​ദി​ക്കു​ക. താ​ൽ​പ​ര്യ​മു​ള്ള സ​മി​തി​ക​ൾ അ​പേ​ക്ഷ​യും സ്ക്രി​പ്റ്റും ജ​നു​വ​രി 15ന് ​മു​മ്പ് സ​മ​ർ​പ്പി​ക്ക​ണം. ഒ​ന്നാം സ​മ്മാ​നം അ​ര ല​ക്ഷം രൂ​പ​യും ട്രോ​ഫി​യും ര​ണ്ടാം സ​മ്മാ​നം 30,000 രൂ​പ​യും മൂ​ന്നാം സ​മ്മാ​നം 20,000 രൂ​പ​യു​മാ​ണ്. മി​ക​ച്ച ന​ട​ൻ, ന​ടി, സം​വി​ധാ​യ​ക​ൻ, തി​ര​ക്ക​ഥാ​കൃ​ത്ത് എ​ന്നി​വ​ർ​ക്ക് 5,000 രൂ​പ വീ​ത​വും ന​ൽ​കും. പ​ങ്കെ​ടു​ക്കു​ന്ന മ​റ്റു ടീ​മു​ക​ൾ​ക്ക് 10,000 പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​മാ​യി ന​ൽ​കു​മെ​ന്ന് കേ​ര​ള സ​മാ​ജം ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ജി കു​മാ​ർ, ക​ൾ​ച്ച​റ​ൽ സെ​ക്ര​ട്ട​റി വി. ​മു​ര​ളി​ധ​ര​ൻ, ഇ.​സി.​എ സാ​ഹി​ത്യ​വി​ഭാ​ഗം ക​ൺ​വീ​ന​ർ ഒ. ​വി​ശ്വ​നാ​ഥ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 9980090202, 87926 87607 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.

News Summary - Pravasi Amateur Drama Fest 2025

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.