മൈ​സൂ​രു​വി​ലെ നി​ർ​ദി​ഷ്ട പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ് പ​ദ്ധ​തി പ്ര​ദേ​ശം

മൈ​സൂ​രു​വി​ൽ പു​തി​യ ബ​സ്‍സ്റ്റാ​ൻ​ഡ് നി​ർ​മി​ക്കാ​ൻ ക​ർ​ണാ​ട​ക മ​ന്ത്രി​സ​ഭ​യു​ടെ അം​ഗീ​കാ​രം

ബം​ഗ​ളൂ​രു: മൈ​സൂ​രു​വി​ലെ ബ​ന്നി​മ​ണ്ഡ​പി​ൽ അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ് നി​ർ​മി​ക്കാ​ൻ ക​ർ​ണാ​ട​ക മ​ന്ത്രി​സ​ഭ​യു​ടെ അം​ഗീ​കാ​രം. കെ.​എ​സ്.​ആ​ർ.​ടി.​സി ത​യാ​റാ​ക്കി​യ വി​ശ​ദ പ​ദ്ധ​തി റി​പ്പോ​ർ​ട്ട് (ഡി.​പി.​ആ​ർ) പ്ര​കാ​രം 120 കോ​ടി​യാ​ണ് പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണ ചെ​ല​വ് ക​ണ​ക്കാ​ക്കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യു​ടെ ത​ട്ട​കം കൂ​ടി​യാ​യ മൈ​സൂ​രു​വി​ലെ ജ​ന​ങ്ങ​ൾ​ക്കാ​യു​ള്ള പു​തു​വ​ർ​ഷ പ്ര​ഖ്യാ​പ​നം കൂ​ടി​യാ​ണി​ത്.

മൈ​സൂ​രു​വി​ലെ കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ​യോ​ട് ചേ​ർ​ന്നു​ള്ള 61 ഏ​ക്ക​ർ ഭൂ​മി​യു​ള്ള ബ​ന്നി​മ​ണ്ഡ​പി​ലെ നെ​ൽ​സ​ൺ മ​ണ്ടേ​ല റോ​ഡി​ൽ 14 ഏ​ക്ക​ർ സ്ഥ​ല​ത്താ​ണ് പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ് വ​രു​ന്ന​ത്. പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ ന​ഗ​ര​ഹൃ​ദ​യ​ത്തി​ലെ റൂ​റ​ൽ ബ​സ് സ്റ്റാ​ൻ​ഡ് പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ലേ​ക്ക് മാ​റ്റും. 100 ബ​സു​ക​ൾ​ക്ക് ഒ​രേ​സ​മ​യം പാ​ർ​ക്കി​ങ് സൗ​ക​ര്യം, 30 ഇ​ല​ക്ട്രി​ക് ബ​സു​ക​ൾ ഒ​രേ​സ​മ​യം പാ​ർ​ക്ക് ചെ​യ്യാ​നു​ള്ള സൗ​ക​ര്യം, ബാ​റ്റ​റി റീ​ചാ​ർ​ജ് ചെ​യ്യാ​നു​ള്ള സൗ​ക​ര്യം എ​ന്നി​വ ബ​സ് സ്റ്റാ​ൻ​ഡി​ലു​ണ്ടാ​കും. നി​ർ​ദി​ഷ്ട ബ​സ് സ്റ്റാ​ൻ​ഡി​ന് താ​ഴ​ത്തെ നി​ല​യും ഭൂ​ഗ​ർ​ഭ നി​ല​യും പാ​ർ​ക്കി​ങ് സ്ഥ​ല​മാ​ക്കി മാ​റ്റും. ഇ​തി​നാ​യി 65 കോ​ടി​​യാ​ണ് ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

35 കോ​ടി ചെ​ല​വു​വ​രു​ന്ന ര​ണ്ടാം​ഘ​ട്ട പ്ര​വൃ​ത്തി​ക​ളി​ൽ വാ​ണി​ജ്യ സ​മു​ച്ച​യ​വും മ​റ്റു സൗ​ക​ര്യ​ങ്ങ​ളും ഉ​ൾ​പ്പെ​ടും. യാ​ത്ര​ക്കാ​രു​ടെ സൗ​ക​ര്യ​ത്തി​നാ​യി എ​ല്ലാ​വി​ധ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും പാ​ർ​ക്കും ക​ർ​മ​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

മൈ​സൂ​രു ന​ഗ​ര​ത്തി​ന​ക​ത്തും അ​ന്ത​ർ ജി​ല്ല റൂ​ട്ടു​ക​ളി​ലും സ​ർ​വി​സ് ന​ട​ത്തു​ന്ന ബ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന​യു​ണ്ടാ​യ​താ​യി മൈ​സൂ​രു കെ.​എ​സ്.​ആ​ർ.​ടി.​സി റൂ​റ​ൽ ഡി​വി​ഷ​ൻ ക​ൺ​ട്രോ​ള​ർ ബി. ​ശ്രീ​നി​വാ​സ് പ​റ​ഞ്ഞു. ഇ​തോ​ടെ സ​ബ്-​അ​ർ​ബ​ൻ ബ​സ് സ്റ്റാ​ൻ​ഡി​ൽ പ​ല​പ്പോ​ഴും തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്. ഇ​തി​ന് പ​രി​ഹാ​ര​മാ​യാ​ണ് വി​ശാ​ല​മാ​യ സൗ​ക​ര്യ​ങ്ങ​ളോ​ടെ പു​തി​യ ബ​സ്‍സ്റ്റാ​ൻ​ഡ് സ്ഥാ​പി​ക്കു​ന്ന​ത്. നി​ർ​മി​ക്കാ​നു​ള്ള നി​ർ​ദേ​ശം ഡി.​പി.​ആ​ർ സ​ഹി​തം സ​ർ​ക്കാ​റി​ന് സ​മ​ർ​പ്പി​ച്ചി​രു​ന്നു.

തു​ട​ർ​ന്ന് കെ.​എ​സ്.​ആ​ർ.​ടി.​സി എം.​ഡി വി. ​അ​ൻ​പു​കു​മാ​ർ അ​ടു​ത്തി​ടെ സ്ഥ​ലം പ​രി​ശോ​ധി​ച്ച ശേ​ഷം സ​ർ​ക്കാ​റി​ന് റി​പ്പോ​ർ​ട്ട് കൈ​മാ​റു​ക​യാ​യി​രു​ന്നു.  

Tags:    
News Summary - New bus stand construction in mysore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.