ബംഗളൂരു: നഗരത്തിൽ ബി.ബി.എം.പിയുടെ എട്ട് സോണുകളിലായി 221 വെള്ളപ്പൊക്ക സാധ്യത മേഖലകളുണ്ടെന്ന് കർണാടക ദുരന്തനിവാരണ അതോറിറ്റി കേന്ദ്രത്തിന്റെ കണ്ടെത്തൽ. കെ.ആർ പുരം സീഗേഹള്ളി, ഹുളിമാവ്, മടിവാള, ദൊഡ്ഡബിദരക്കല്ലു, സിംഗാപുര തടാകങ്ങളുടെ സംരക്ഷണ ബണ്ട് പൊട്ടിയാണ് കഴിഞ്ഞവർഷം കൂടുതൽ നഷ്ടം ഉണ്ടായത്. വെള്ളപ്പൊക്ക സാധ്യത മേഖലകളിൽ മഴവെള്ളക്കനാൽ ശുചീകരണം ഉൾപ്പെടെ നേരത്തേ പൂർത്തിയാക്കാൻ നിർദേശം നൽകിയിരുന്നു. എന്നാൽ, പ്രവൃത്തികൾ കാര്യമായി മുന്നോട്ടുപോയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.