ബംഗളൂരു: ബൈക്ക് ഡിവൈഡറിലിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ മലയാളി യുവാവ് മരിച്ചു. കോഴിക്കോട് കക്കോടി സ്വദേശി കക്കോടിയിൽ ഹൗസ് അബ്ദുൽ നസീറിന്റെ മകൻ ജിഫ്രിൻ നസീറാണ് (23) മരിച്ചത്. മാന്യതാ ടെക്പാർക്കിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തുവരുകയായിരുന്നു. തിങ്കളാഴ്ച പുലർച്ച ഡോമ്ലൂർ ഹൈവേയിലാണ് അപകടം.
മണിപ്പാൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്ത മൃതദേഹം ബംഗളൂരു ശിഹാബ് തങ്ങൾ സെന്ററിൽ കെ.എം.സി.സി പ്രവർത്തകരുടെ നേതൃത്വത്തിൽ നാട്ടിലേക്ക് കൊണ്ടുപോയി. മാതാവ്: ബൽക്കീസ് നസീർ. സഹോദരങ്ങൾ: സബ മുഹമ്മദ്, ജസ്ന നസീർ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് കക്കോടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.