ബംഗളൂരു: ഇന്ത്യയിൽ കേരളത്തിന് പുറത്ത് കോട്ടയം അതിരൂപതക്ക് കീഴിലുള്ള ഏക ഫൊറോനാ ദേവാലയമായ ബംഗളൂരു സ്വർഗറാണി ക്നാനായ കത്തോലിക്കാ ദേവാലയം സിൽവർ ജൂബിലി നിറവിൽ. ജൂബിലിയുടെ ഭാഗമായി ഫൊറോനാതല കുടുംബ സംഗമം ഈ മാസം 17ന് ബംഗളൂരുവിലെ ക്നാനായ സമുദായ തറവാടായ മാർ മാക്കീൽ ഗുരുകുലത്തിൽ നടത്തും.
ദിവ്യബലിയോടെ ആരംഭിക്കുന്ന പരിപാടികൾ കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ.ജോസഫ് പണ്ടാരശ്ശേരി ഉദ്ഘാടനം ചെയ്യും. റവ.ഡോ.ബിനു കുന്നത്ത് മുഖ്യ പ്രഭാഷണം നടത്തും. ബംഗളൂരു ഫൊറോനയിലെ വൈദികരും കോട്ടയം രൂപതാ അംഗങ്ങളായ ബംഗളൂരുവിൽ സേവനം ചെയ്യുന്ന വിവിധ സന്യാസസഭകളിലെ വൈദികരും കന്യാസ്ത്രീകളും കുടുംബ സംഗമത്തിൽ പങ്കെടുക്കും. ക്നാനായ തനിമ നിലനിർത്തിക്കൊണ്ടുള്ള ആഘോഷങ്ങൾ, വർണപ്പകിട്ടാർന്ന വിവിധ കലാപരിപാടികൾ, മുതിർന്ന പൗരന്മാരെയും, വിവാഹ വാർഷികത്തിന്റെ ജൂബിലി ആഘോഷിക്കുന്നവരെയും ആദരിക്കൽ, തുടങ്ങിയവ ജൂബിലി കുടുംബ സംഗമത്തിന്റെ പ്രത്യേകതകളാണ്.
ബംഗളൂരുവിലെ ക്നാനായ സാമുദായത്തിന്റെ വളർച്ചയിലും ബംഗളൂരു നഗരത്തിൽ മൂന്ന് ദേവാലയങ്ങൾ നിർമിക്കുന്നതിലും മുഖ്യ പങ്കുവഹിച്ച ബംഗളൂരു ക്നാനായ കാത്തലിക്ക് അസോസിയേഷനുമായി സഹകരിച്ചാണ് ജൂബിലി ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. അസോസിയേഷൻ ക്നാനായ തനിമയിലുള്ള ഉച്ചഭക്ഷണം ജൂബിലി കുടുംബ സംഗമത്തിൽ ഒരുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.