എ​ച്ച്.​കെ. പാ​ട്ടീൽ

ബി.​ജെ.​പി ഭ​ര​ണ​ത്തി​ലെ കോ​വി​ഡ് അ​ഴി​മ​തി; പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ നി​യോ​ഗി​ക്കാ​ൻ മ​ന്ത്രി​സ​ഭ തീ​രു​മാ​നം

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ ബി.​ജെ.​പി സ​ർ​ക്കാ​ർ ഭ​ര​ണ​ത്തി​ൽ കോ​വി​ഡി​ന്റെ മ​റ​വി​ൽ ന​ട​ന്ന കോ​ടി​ക​ളു​ടെ അ​ഴി​മ​തി അ​ന്വേ​ഷ​ണ​ത്തി​ന് പ്ര​ത്യേ​ക സം​ഘ​ത്തെ (എ​സ്.​ഐ.​ടി) നി​യോ​ഗി​ക്കാ​ൻ വ്യാ​ഴാ​ഴ്ച ചേ​ർ​ന്ന മ​ന്ത്രി​സ​ഭ യോ​ഗം തീ​രു​മാ​നി​ച്ചു.

നി​യ​മ-​പാ​ർ​ല​മെ​ന്റ​റി കാ​ര്യ മ​ന്ത്രി എ​ച്ച്.​കെ. പാ​ട്ടീ​ലാ​ണ് അ​ന്വേ​ഷ​ണ​ത്തെ​ക്കു​റി​ച്ച് അ​റി​യി​ച്ച​ത്. മു​ൻ മു​ഖ്യ​മ​ന്ത്രി​യും മു​തി​ർ​ന്ന ബി.​ജെ.​പി നേ​താ​വു​മാ‍യ ബി.​എ​സ്. യെ​ദി​യൂ​ര​പ്പ​യെ​യും മു​ൻ മ​ന്ത്രി ബി. ​ശ്രീ​രാ​മു​ലു​വി​നെ​യും കു​റ്റ​വി​ചാ​ര​ണ ചെ​യ്യാ​ൻ കോ​വി​ഡ് കാ​ല അ​ഴി​മ​തി അ​ന്വേ​ഷി​ച്ച ജ​സ്റ്റി​സ് മി​ഖാ​യേ​ൽ ഡി ​കു​ൻ​ഹ ക​മീ​ഷ​ൻ ശി​പാ​ർ​ശ ചെ​യ്തി​രു​ന്നു. ഇ​തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ​കൂ​ടി​യാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തെ നി​യോ​ഗി​ക്കു​ന്ന​ത്. ക​ർ​ണാ​ട​ക​യി​ൽ ബി.​ജെ.​പി സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലി​രു​ന്ന 2019ൽ ​കോ​വി​ഡ് മ​രു​ന്നു​ക​ളും സാ​മ​ഗ്രി​ക​ളും വാ​ങ്ങി​യ​തി​ലെ അ​ഴി​മ​തി സം​ബ​ന്ധി​ച്ചാ​ണ് ക​മീ​ഷ​ന്റെ ക​ണ്ടെ​ത്ത​ൽ.

ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ സു​ല​ഭ​മാ​യി​ട്ടും ചൈ​ന​യി​ലെ ഹോ​ങ്കോ​ങ്ങി​ൽ​നി​ന്ന് പി.​പി.​ഇ കി​റ്റ് വാ​ങ്ങി​യ​തി​ൽ മാ​ത്രം 14 കോ​ടി രൂ​പ​യു​ടെ ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി. മ​ഹാ​മാ​രി​യു​ടെ മ​റ​വി​ൽ 3741.36 കോ​ടി രൂ​പ​യു​ടെ മ​രു​ന്നും സാ​മ​ഗ്രി​ക​ളും വാ​ങ്ങി​യ​തി​ൽ 769 കോ​ടി​യു​ടെ ക്ര​മ​ക്കേ​ടാ​ണ് ന​ട​ന്ന​ത്.

ബൃ​ഹ​ദ് ബം​ഗ​ളൂ​രു മ​ഹാ​ന​ഗ​ര​പാ​ലി​ക​യി​ലും (ബി.​ബി.​എം.​പി) 31 ജി​ല്ല​ക​ളി​ലും ജു​ഡീ​ഷ്യ​ൽ ക​മീ​ഷ​ൻ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ക​മീ​ഷ​ന്റെ ക​ണ്ടെ​ത്ത​ലി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മ​ന്ത്രി​സ​ഭ യോ​ഗം നി​യോ​ഗി​ച്ച ഉ​പ​സ​മി​തി​യും അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്. ഉ​പ മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ ചെ​യ​ർ​മാ​നാ​യ മ​ന്ത്രി​സ​ഭ ഉ​പ​സ​മി​തി​യി​ൽ ആ​ഭ്യ​ന്ത​ര മ​ന്ത്രി ഡോ. ​ജി. പ​ര​മേ​ശ്വ​ര, നി​യ​മ മ​ന്ത്രി എ​ച്ച്.​കെ. പാ​ട്ടീ​ൽ, ആ​രോ​ഗ്യ മ​ന്ത്രി ദി​നേ​ശ് ഗു​ണ്ടു റാ​വു, ഗ്രാ​മ വി​ക​സ​ന മ​ന്ത്രി പ്രി​യ​ങ്ക് ഖാ​ർ​ഗെ, തൊ​ഴി​ൽ മ​ന്ത്രി സ​ന്തോ​ഷ് ലാ​ഡ്, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ശ​ര​ൺ പ്ര​കാ​ശ് പാ​ട്ടീ​ൽ എ​ന്നി​വ​ർ അം​ഗ​ങ്ങ​ളാ​ണ്. ഓ​ക്സി​ജ​ൻ സി​ലി​ണ്ട​ർ, പി.​പി.​ഇ കി​റ്റ്, മ​രു​ന്നു​ക​ൾ, മാ​സ്കു​ക​ൾ തു​ട​ങ്ങി എ​ല്ലാ സാ​മ​ഗ്രി​ക​ൾ വാ​ങ്ങി​യ​തി​ലും വ​ൻ ക്ര​മ​ക്കേ​ടു​ക​ളാ​ണ് ന​ട​ന്ന​ത്. 500 കോ​ടി രൂ​പ തി​രി​ച്ചു പി​ടി​ക്കാ​ൻ ക​മീ​ഷ​ൻ നി​ർ​ദേ​ശ​മു​ണ്ട്.

Tags:    
News Summary - Covid Corruption

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.