ബംഗളൂരു: പണരഹിത ഇടപാടുകള്‍ സുഗമമാക്കുന്നതിന് കെ.എസ്.ആർ.ടി.സി ബസുകളില്‍ ഇലക്ട്രോണിക് ടിക്കറ്റിങ് മെഷീനുകള്‍ (ഇ.ടി.എം) സജ്ജീകരിച്ചതായിമാനജിങ് ഡയറക്ടർ വി. അൻപു കുമാർ അറിയിച്ചു. ടച്ച്സ്ക്രീനുകള്‍, വയർലെസ് കണക്റ്റിവിറ്റി, വേഗമേറിയ പ്രൊസസിങ് എന്നിവ ഉള്‍ക്കൊള്ളുന്ന 10,245 ആൻഡ്രോയിഡ് അധിഷ്ഠിത സ്മാർട്ട് ഇ.ടി.എമ്മുകള്‍ ഉപയോഗിച്ച് ടിക്കറ്റ് നല്കുന്ന സംവിധാനമാണ് നവീകരിക്കുന്നത്. പരമ്പരാഗത ടിക്കറ്റ് മെഷീനുകള്‍ ഉപേക്ഷിച്ചാണ് നൂതന സംവിധാനം ഏര്‍പ്പെടുത്തിയത്.
യു.പി.ഐ, ഡെബിറ്റ് കാർഡുകള്‍, ക്രെഡിറ്റ് കാർഡുകള്‍ എന്നിങ്ങനെ പല രീതിയില്‍ ടിക്കറ്റ് ചാർജ് നല്‍കാം. കെ.എസ്.ആർ.ടി.സിയുടെ 8,800 ബസുകളിലാണ് സ്മാർട്ട് ടിക്കറ്റ് മെഷീനുകള്‍ സജ്ജീകരിച്ചിരിക്കുന്നത്. കണ്ടക്ടർമാർക്ക് ഇവ ഉപയോഗിക്കാനുള്ള പരിശീലനം നല്‍കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.