ബംഗളൂരു: 15ാമത് എയ്റോ ഇന്ത്യ പ്രദർശനം ഫെബ്രുവരി 10 മുതൽ 14 വരെ യെലഹങ്കയിലെ വ്യോമസേന താവളത്തിൽ നടക്കും. ‘ദ റൺവേ ടു എ ബില്യൻ ഓപർച്യൂനിറ്റീസ്’ എന്ന പ്രമേയത്തിലാണ് ഇത്തവണത്തെ പ്രദർശനം സംഘടിപ്പിക്കുന്നത്.
മൂന്നു ദിവസം നീളുന്ന പ്രദർശനത്തിൽ പൊതുജനങ്ങൾക്കും സന്ദർശിക്കാനുള്ള അവസരമുണ്ട്. പ്രതിരോധ മേഖലയിലെ പൊതുമേഖലാ സ്ഥാപനങ്ങൾ, വിവിധ വിമാനക്കമ്പനികൾ മുതലായവ പ്രദർശനത്തിൽ പങ്കെടുക്കും. ഇന്ത്യയുടെ വ്യോമശക്തി തെളിയിക്കുന്ന വ്യോമയാന പ്രദർശനം, വിവിധ സ്റ്റാളുകൾ തുടങ്ങിയവയുണ്ടാകും. പൊതുജനങ്ങൾക്ക് എയ്റോ ഇന്ത്യ വെബ്സൈറ്റിലൂടെ രജിസ്റ്റർ ചെയ്ത് പ്രദർശനത്തിൽ പങ്കെടുക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.