ബംഗളൂരു: ചികിത്സാരംഗത്ത് നിർമിത ബുദ്ധി സേവനം പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി കൊറിയയിലെ ബി.ഐ.ജി.എസും ബാംഗ്ലൂര്‍ ഗ്യാസ്ട്രോ സെന്ററും ധാരണാ പത്രത്തില്‍ ഒപ്പുവെച്ചു. ബി.ഐ.ജിയിലെ ഡോക്ടര്‍മാര്‍ വികസിപ്പിച്ചെടുത്ത ടെസ്റ്റ് കിറ്റിന്റെ പ്രകാശനവും നടന്നു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും ഡാറ്റ മൈനിങ്ങിന്റെയും സഹായത്തോടെ ചികിത്സ നിർണയം നടത്തുന്നതിലൂടെ രോഗിയുടെ സാമ്പിള്‍ ശേഖരണം മുതല്‍ ചികില്‍സക്ക് അനുയോജ്യമായ ഡോക്ടറെ നിര്ദേശിക്കുന്നതുവരെയുള്ള സേവനമാണ് ലക്ഷ്യമിടുന്നത്.
രോഗികള്‍ക്ക് വീട്ടിലിരുന്ന് കിറ്റ് ഓര്‍ഡര്‍ ചെയ്യാനാവും. സാംപിളുകള്‍ ക്യു.ആര് കോഡ് ചെയ്ത ശേഷം ലബോറട്ടറികളിലേക്ക് അയക്കും. ആന്‍ഡ്രോയിഡ് /ഐ.ഒ.എസ് ആപ്ലിക്കേഷന്‍ മുഖേന മൊബൈല്‍ ഫോണില്‍ പരിശോധനാഫലം അറിയാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.