ബോധവൽക്കരണ സെമിനാർ

ബംഗളൂരു: കേരള സമാജം ദൂരവാണിനഗർ മഹിളാവിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരിന്റെ ബിസിനസ്‌ സംരംഭങ്ങൾക്കായുള്ള ചെറുകിട ധനസഹായ പദ്ധതികളെക്കുറിച്ചും ഡിജിറ്റൽ ബാങ്കിങ്ങിനെക്കുറിച്ചും ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. വിദ്യ എന്ന സന്നദ്ധ സംഘടനയുടെ സഹായത്തോടെ വിജിനപുര ജുബിലീ കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന സെമിനാറിൽ വിദ്യയുടെ ബാംഗ്ലൂർ ഈസ്റ്റ്‌ വിഭാഗം മേധാവി സുനിതമേനോൻ, അസി. പ്രഫ. സിന്ധു പ്രശാന്ത് എന്നിവർ നേതൃത്വം നൽകി. വനിതാ വിഭാഗം അധ്യക്ഷ ഗ്രേസി പീറ്റർ, വനിതാ വിഭാഗം പൊതു സഘാടക സരസമ്മ സദാനന്ദൻ, സമാജം അധ്യക്ഷൻ എസ്.കെ. നായർ, പൊതുകാര്യദർശി അഡ്വ. രാധാകൃഷ്ണൻ ആലപ്ര എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Awareness seminar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.