ബംഗളൂരു: അവധിക്കാല യാത്രത്തിരക്ക് പരിഗണിച്ച് ബംഗളൂരു- കൊച്ചുവേളി-ബംഗളൂരു റൂട്ടില്‍ സ്പെഷൽ ട്രെയിൻ പ്രഖ്യാപിച്ചു. ഏപ്രിൽ 25 മുതല്‍ ജൂണ്‍ അവസാനം വരെ രണ്ടു മാസത്തേക്കാണ് സ്പെഷൽ ട്രെയിൻ സര്‍വിസ് നടത്തുക. ബംഗളൂരു, കെ.ആര് പുരം, ബംഗാർപേട്ട്, തിരുപ്പത്തൂര്‍, സേലം, ഈറോഡ്, തിരുപ്പൂര്‍, കോയമ്പത്തൂര്‍, പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം, കൊല്ലം, കൊച്ചുവേളി എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും.
വിഷു, ഈസ്റ്റര്‍, പെരുന്നാൾ അവധി കണക്കിലെടുത്ത് കേരളത്തിലേക്ക് സ്പെഷൽ ട്രെയിൻ അനുവദിക്കണമെന്ന് മലയാളി സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ആഘോഷങ്ങൾ കഴിഞ്ഞാണ് ട്രെയിൻ അനുവദിച്ചത്. കൊച്ചുവേളിയിൽനിന്ന് ബംഗളൂരുവിലേക്കുള്ള സ്പെഷൽ ട്രെയിൻ (06083) ചൊവ്വാഴ്ച വൈകീട്ട് 6.05ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 10.55ന് ബംഗളൂരുവിലെത്തും. മേയ് രണ്ട്, ഒമ്പത്, 16, 23, 30, ജൂണ്‍ ആറ്, 13, 20, 25 എന്നീ തീയതികളിലും ഈ ട്രെയിൻ ബംഗളൂരുവിലേക്ക് സര്‍വിസ് നടത്തും. ബംഗളൂരുവില്‍നിന്ന് ബുധനാഴ്ച ഉച്ചക്ക് 12.45ന് പുറപ്പെടുന്ന സ്പെഷൽ ട്രെയിൻ (06084) പിറ്റേന്ന് രാവിലെ ആറിന് കൊച്ചുവേളിയിലെത്തും. മേയ് മൂന്ന്, 10, 17, 24, 31, ജൂണ്‍ ഏഴ്, 14, 21, 28 തീയതികളിലും ബംഗളൂരുവിൽനിന്ന് സര്‍വിസ് നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.