ബം​ഗ​ളൂ​രു: ക​വി​ത​ര​ച​ന മ​ത്സ​രം; സൃ​ഷ്ടി​ക​ൾ ക്ഷ​ണി​ച്ചു

ബം​ഗ​ളൂ​രു: കു​ന്ദ​ല​ഹ​ള്ളി കേ​ര​ള സ​മാ​ജം സ്ഥാ​പ​ക പ്ര​സി​ഡ​ന്റ് കെ.​വി.​ജി ന​മ്പ്യാ​രു​ടെ സ്മ​ര​ണാ​ർ​ഥം ന​ട​ത്തു​ന്ന ഏ​ഴാ​മ​ത് മ​ല​യാ​ള ക​വി​ത​ര​ച​ന മ​ത്സ​ര​ത്തി​ലേ​ക്ക് ബം​ഗ​ളൂ​രു​വി​ൽ താ​മ​സി​ക്കു​ന്ന മ​ല​യാ​ളി​ക​ളി​ൽ​നി​ന്ന് സൃ​ഷ്ടി​ക​ൾ ക്ഷ​ണി​ച്ചു. ‘യു​ദ്ധ​ത്തി​ന്റെ നി​റ​ങ്ങ​ൾ’ എ​ന്ന​താ​ണ് വി​ഷ​യം.

താ​ൽ​പ​ര്യ​മു​ള്ള​വ​ർ ന​വം​ബ​ർ 10ന​കം ക​വി​ത​ക​ൾ കു​ന്ദ​ല​ഹ​ള്ളി​യി​ലെ ബെ​മ​ൽ ലേ​ഔ​ട്ടി​​െല സ​മാ​ജം ഓ​ഫി​സി​ൽ നേ​രി​ട്ടോ അ​ല്ലെ​ങ്കി​ൽ info@kks.org.in എ​ന്ന ഇ-​മെ​യി​ൽ വി​ലാ​സം വ​ഴി​യോ നൽകണം. ക​വി​ത​യോ​ടൊ​പ്പം പേ​ര്, ഫോ​ൺ ന​മ്പ​ർ എ​ന്നി​വ കൂ​ടാ​തെ ബം​ഗ​ളൂ​രു​വി​ലെ മേ​ൽ​വി​ലാ​സ​വും വെ​ക്ക​ണം. വി​ജ​യി​ക​ൾ​ക്ക് ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​നം ല​ഭി​ക്കു​ന്ന​താ​ണ് എ​ന്ന് സ​മാ​ജം പ്ര​സി​ഡ​ന്റ് ര​ജി​ത്ത് ചേ​നാ​ര​ത്ത് അ​റി​യി​ച്ചു. ഫോ​ൺ: 9845751628, 98860 25111.

Tags:    
News Summary - Bangalore- Poetry Competition- Creatures are invited

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.