ബംഗളൂരു: ബംഗളൂരു സെക്കുലർ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രഭാഷണവും ഇഫ്താർ സംഗമവും ഞായറാഴ്ച നടക്കും. മൈസൂർ റോഡ് സെന്റ് ജോസഫ് ചർച്ചിന് എതിർവശം കർണാടക മലബാർ സെന്ററിലെ എം.എം.എ ഹാളിൽ വൈകീട്ട് 3.30ന് പരിപാടി ആരംഭിക്കും.
മതേതരത്വ മൂല്യ സംരക്ഷണത്തിന്റെ ഭാഗമായി ബംഗളൂരു സെക്കുലർ ഫോറം നടത്തിവരുന്ന പ്രഭാഷണ പരമ്പരയുടെ ഭാഗമായി ‘ഹിന്ദുത്വ രാഷ്ട്രീയവും സാംസ്കാരിക പ്രതിരോധവും’ വിഷയത്തിൽ പ്രശസ്ത കവിയും സാംസ്കാരിക പ്രവർത്തകനുമായ പി.എൻ. ഗോപീകൃഷ്ണൻ പ്രഭാഷണം നിർവഹിക്കും.
സാംസ്കാരിക പ്രവർത്തകനും പ്രഭാഷകനുമായ വി.ബി. രാജേഷ് മാസ്റ്റർ സംസാരിക്കും.
നാടക സിനിമ അഭിനേതാവ് സുനിൽ കുമാറിന്റെ ‘ദിനേശന്റെ കഥ’ എന്ന ഒറ്റയാൾ നാടകം അരങ്ങേറും. തുടർന്ന് ഇഫ്താർ വിരുന്നും ഒരുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.