ബംഗളൂരു: രാഹുൽ ഗാന്ധി നയിക്കുന്ന കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്ര കർണാടക പര്യടനം പൂർത്തിയാക്കി ആന്ധ്രപ്രദേശിൽ പ്രവേശിച്ചു.
ദീപാവലി പ്രമാണിച്ച് യാത്രക്ക് ഒക്ടോബർ 24 മുതൽ 26വരെ അവധിയായിരിക്കും. സെപ്റ്റംബർ 30നാണ് യാത്ര കർണാടകയിൽ എത്തിയത്. ചാമരാജ്നഗർ, മൈസൂരു, മാണ്ഡ്യ, തുമകുരു, ചിത്രദുർഗ, ബെല്ലാരി, റായ്ചൂർ ജില്ലകളിലൂടെ ആകെ 511 കിലോമീറ്റർ ദൂരമാണ് താണ്ടിയത്.
കേരള, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ പര്യടനമാണ് ഇതിനകം പൂർത്തിയാക്കിയത്. കർണാടകയിൽ യാത്രക്ക് വൻ സ്വീകരണമാണ് ലഭിച്ചിരുന്നത്. യാത്രയിൽ ഉന്നയിച്ച വിവിധ വിഷയങ്ങൾ ബി.ജെ.പി സർക്കാറിനെ പ്രതിരോധത്തിലാക്കിയിരുന്നു.
മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, മുൻ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ എന്നിവരുടെ നേതൃത്വത്തിൽ ബി.ജെ.പിയും പദയാത്രകൾ നടത്തുകയാണിപ്പോൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.