ബൈക്ക് യാത്രികൻ ലോറിയിടിച്ച് മരിച്ചു

മംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ ഉപ്പിനങ്ങാടിയിൽ ബൈക്ക് യാത്രക്കാരനായ യുവാവ് ലോറിയിടിച്ച് മരിച്ചു.കൗക്രാദി ഗ്രാമത്തിലെ ശാന്തിബെട്ടുവിൽ വാടകവീട്ടിൽ താമസിക്കുന്ന സുരേന്ദ്ര മഹടോയാണ്(35) മരിച്ചത്.

ഹൊസബജലുവിൽ നിന്ന് നെല്ല്യാഡിയിലേക്ക് വരുകയായിരുന്ന ബൈക്കിൽ ദേശീയ പാത 75ൽ മംഗളൂരുവിൽ നിന്ന് ഹാസനിലേക്ക് പോവുകയായിരുന്ന ലോറി ഇടിച്ചാണ് അപകടം.ഗുരുതരമായി പരുക്കേറ്റ യുവാവിനെ ആദ്യം നെല്യാഡിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് പുത്തൂർ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Tags:    
News Summary - Bike rider dies after being hit by a lorry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.