ബംഗളൂരു: ദക്ഷിണേന്ത്യന്‍ ശാസ്ത്ര നാടകോത്സവത്തില്‍ മികവോടെ കേരള വിദ്യാലയങ്ങൾ. പാലക്കാട് ജില്ലയിലെ തൃത്താല മുടവന്നൂര്‍ ഐ.ഇ.എസ്.ഇ.എം ഹൈസ്കൂള്‍ അവതരിപ്പിച്ച ‘ടു ബി കണ്ടിന്യൂഡ്’ എന്ന നാടകം ഒന്നാം സ്ഥാനം നേടി. കോഴിക്കോട് ജില്ലയിലെ വടകര മേമുണ്ട ഹൈസ്കൂള്‍ അവതരിപ്പിച്ച ‘തല’ (ദ ബ്രെയിന്‍) നാടകം മൂന്നാം സ്ഥാനം കരസ്ഥമാക്കി.കര്‍ണാടക ദാവണഗെരെ ചന്നാഗിരി ചന്നെശപുര മാവിനകട്ടെ ഗവ. ഹൈസ്കൂള്‍ അവതരിപ്പിച്ച ‘ജീവധാര’ കന്നട നാടകത്തിനാണ് രണ്ടാം സ്ഥാനം. ‘തല’ നാടകത്തില്‍ അഭിനയിച്ച മേമുണ്ട സ്കൂളിലെ എസ്.ആര്. ലമിയയാണ് മികച്ച നടി. ഇതേ നാടകത്തില്‍ അഭിനയിച്ച മേമുണ്ട സ്കൂളിലെ പി.എം. ഫിഡല്‍ ഗൗതം മികച്ച രണ്ടാമത്തെ നടനായി. പുതുച്ചേരി റെഡ്ഡിയാര് പാളയം പ്രസിഡന്‍സി ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ബി. ശിവഹര്ഷനാണ് മികച്ച നടന് (നാടകം-ക്ലൈമറ്റ് ചെയ്ഞ്ച് ആന്‍ഡ് ഇറ്റ്സ് ഇംപാക്ട് -തമിഴ്).
തെലങ്കാന നിസാമാബാദ് മുബാറക് നഗര്‍ വിജയ ഹൈസ്കൂളിലെ പി. രോഹന് റെഡ്ഡിയാണ് മൂന്നാമത്തെ മികച്ച നടന് (നാടകം-ഗ്ലോബല്‍ വാട്ടര്‍ ക്രൈസിസ് -ഇംഗ്ലീഷ്). റെഡ്ഡിയാര് പാളയം പ്രസിഡന്‍സി ഹയര്‍സെക്കന്‍ഡറി സ്കൂളിലെ എം. സുബിത്ര രണ്ടാമത്തെ മികച്ച നടിയും തെലങ്കാന കരീം നഗര്‍ മങ്കമ്മതോട്ട പരമിത ഹൈസ്കൂളിലെ എ. ജൈത്ര മൂന്നാമത്തെ മികച്ച നടിയുമായി (നാടകം -സ്വയംകൃതാപം -തെലുഗു). ഉഡുപ്പി ബൈന്ദൂരിലെ ശ്രീ കെ.എസ്.എസ്.ജി ഹൈസ്കൂളിലെ ഡോ. കിഷോര്‍ കുമാര്‍ ഷെട്ടിയാണ് മികച്ച നാടകകൃത്ത്. ബംഗളൂരു വിശ്വേശ്വരയ്യ ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് ടെക്നോളജിക്കല്‍ മ്യൂസിയത്തില്‍ (വി.ഐ.ടി.എം) രണ്ടു ദിവസങ്ങളിലായി നടന്ന നാടകോത്സവത്തില്‍ കേരളം, കര്‍ണാടക, തമിഴ്നാട്, തെലങ്കാന, പുതുച്ചേരി എന്നിവിടങ്ങളില്‍ നിന്നുള്ള പത്തു ടീമുകള്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.