ബംഗളൂരു: ബംഗളൂരു വിമാനത്താവളത്തിലേക്കുള്ള ബെള്ളാരി ദേശീയപാത പരിഷ്കരണത്തിന് കർമ പദ്ധതി തയാറാക്കുന്നു. ഗതാഗതക്കുരുക്കും അപകടങ്ങളും കൂടിയതോടെയാണ് ദേശീയപാത അതോറിറ്റിയും ട്രാഫിക് പൊലീസും, മന്ത്രി കൃഷ്ണ ബൈരെ ഗൗഡ വിളിച്ചു ചേർത്ത യോഗത്തിൽ തീരുമാനമെടുത്തത്. പ്രതിരോധ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഭൂമി ഉൾപ്പെടെ ഏറ്റെടുത്ത് റോഡ് വികസിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
ഹെബ്ബാൾ മേൽപാലത്തിനുസമീപം എൻ.എച്ച്.എ.ഐ സർവിസ് റോഡ് നിർമിക്കും. മിലിറ്ററി ഫാം ബസ് സ്റ്റോപ്പിലെ ബസ് ബേയുടെ വീതി കൂട്ടും. യെലഹങ്ക സിഗ്നലിൽ നിന്ന് ജക്കൂർ ജങ്ഷനിലേക്ക് സർവിസ് റോഡ് നിർമിക്കും. ജക്കൂർ വിമാനത്താവളം മേഖലയിലെ കുരുക്ക് അഴിക്കാനാണിത്. യെലഹങ്ക ബൈപാസിലേക്കുള്ള കഫേ കോഫി ഡേ ഔട്ട്ലെറ്റിന് സമീപം പ്രവേശന കവാടം നിർമിക്കും. ദേശീയപാതയിൽ കൂടുതൽ യു ടേണുകൾ അനുവദിക്കുന്നതിന്റെ സാധ്യതകളും പരിശോധിക്കാൻ ധാരണയായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.