ബംഗളൂരു: ദക്ഷിണ കന്നട ബെൽത്തങ്ങാടിയിൽ ബി.ജെ.പി- കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷം.
ഇരു പാർട്ടികളുടെയും സ്ഥാനാർഥികളുടെ നാമനിർദേശ പത്രിക സമർപ്പണ സമയത്താണ് സംഭവം.
കിന്യാമ ഹാളിനു സമീപം തടിച്ചുകൂടിയ ബി.ജെ.പി പ്രവർത്തകർ കോൺഗ്രസ് പ്രവർത്തകർ കടന്നുവരുമ്പോൾ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയതാണ് സംഘർഷത്തിനിടയാക്കിയതെന്നാണ് വിവരം. ഇതോടെ പ്രവർത്തകർ തമ്മിൽ കൈയാങ്കളിയായി. സംഘർഷത്തിനിടെ സമീപത്ത് നിർത്തിയിട്ട വാഹനങ്ങൾക്കുനേരെയും അക്രമം നടന്നു. ഇരു പാർട്ടിക്കാർക്കുമെതിരെ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.