ബംഗളൂരു: തെരുവിൽ അന്തിയുറങ്ങുന്നവർക്ക് ബാംഗ്ലൂർ മലയാളി ഫ്രൻഡ്സിന്റെ (ബി.എം.എഫ്) നേതൃത്വത്തിൽ പുതപ്പുകൾ വിതരണം ചെയ്തു. സാംസ്കാരിക സാമൂഹിക ആതുരസേവന രംഗത്ത് 2013 മുതൽ പ്രവർത്തിക്കുന്ന കൂട്ടായ്മയാണിത്. ഇത് ഏഴാം തവണയാണ് ഇത്തരത്തിൽ പുതപ്പുകൾ വിതരണം ചെയ്യുന്നത്. ബാംഗ്ലൂർ സിറ്റി മാർക്കറ്റ്, കലാസിപാളയം, മജസ്റ്റിക് ഭാഗങ്ങളിലായി കടത്തിണ്ണകളിലും വഴിയോരങ്ങളിലും അന്തിയുറങ്ങുന്നവരെ കണ്ടെത്തി പുതപ്പുകൾ കൈമാറി.
കർണാടക പൊലീസ്, സ്റ്റേറ്റ് ഇന്റലിജൻസ് ഇൻസ്പെക്ടർ ശിവാനന്ദ് ബി.ജി ഉദ്ഘാടനം ചെയ്തു. സുമോജ് മാത്യു, അജിത്ത് വിനയ്, സൈഫുദ്ദീൻ, രഞ്ജിക, ടി.സി. മുനീർ, പ്രേംകുമാർ, ഗിരീഷ്, ശ്യാം, അർച്ചന സുനിൽ, സനൽ കുമാർ, ശ്രീജിത്ത് മുങ്ങത്ത്, കൃഷ്, ഹരി, ബെൻസൺ, സുനിൽ, റിനാസ്, അശ്വന്ത് എന്നിവർ നേതൃത്വം നൽകി. ബംഗളൂരുവിലെ മറ്റുള്ള പ്രദേശങ്ങളിൽ രണ്ടാംഘട്ട വിതരണം സംഘടിപ്പിക്കും. കൂടുതൽ വിവരങ്ങൾക്ക് 9986894664 എന്ന നമ്പറിൽ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.