മംഗളൂരു: കുടകിൽ നിയന്ത്രണം വിട്ട് 50 അടി താഴ്ചയിൽ കൊക്കയിൽ പതിക്കുമായിരുന്ന കർണാടക ആർ.ടി.സി ബസ് മരത്തിൽ തങ്ങി നിന്നു. ഇതോടെയാണ് വൻ ദുരന്തം ഒഴിവായത്. ഭൂരിഭാഗം വിദ്യാർഥികളടക്കമുള്ള യാത്രക്കാരുമായി മടിക്കേരിയിൽനിന്ന് സുർളബ്ബി വഴി സോമവാർപേട്ടയിലേക്ക് പോവുകയായിരുന്നു ബസ്. കുമ്പറഗഡിഗെയിലാണ് അപകടത്തിൽപെട്ടത്. നിരവധി വളവുകളുള്ള റോഡിൽ സൂചന ബോർഡുകൾ സ്ഥാപിക്കാത്തത് സ്ഥലപരിചയമില്ലാത്ത ഡ്രൈവർമാർക്ക് പ്രയാസം സൃഷ്ടിക്കുന്നതായി നാട്ടുകാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.