ഉ​പ​ലോ​കാ​യു​ക്ത മം​ഗ​ളൂ​രു​വി​ൽ ന​ട​ത്തി​യ പൗ​രാ​വ​കാ​ശ തെ​ളി​വെ​ടു​പ്പി​ൽ​നി​ന്ന് 

സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ മ​രു​ന്ന് ന​ൽ​കി​യി​ല്ലെ​ങ്കി​ൽ ഡോ​ക്ട​ർ​ക്കെ​തി​രെ കേ​സ് -ഉ​പ​ലോ​കാ​യു​ക്ത

മം​ഗ​ളൂ​രു: സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലെ രോ​ഗി​ക​ളെ​ക്കൊ​ണ്ട് പു​റ​ത്തു​നി​ന്ന് മ​രു​ന്ന് വാ​ങ്ങി​പ്പി​ക്കു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​ക​രു​തെ​ന്ന് ഉ​പ ലോ​കാ​യു​ക്ത ജ​സ്റ്റി​സ് ബി. ​വീ​ര​പ്പ പ​റ​ഞ്ഞു. ദ​ക്ഷി​ണ ക​ന്ന​ഡ ജി​ല്ല പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച പൗ​രാ​വ​കാ​ശ തെ​ളി​വെ​ടു​പ്പി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പാ​വ​പ്പെ​ട്ട രോ​ഗി​ക​ൾ ആ​ശ്ര​യി​ക്കു​ന്ന ഗ​വ. ആ​ശു​പ​ത്രി​ക​ളി​ൽ ആ​വ​ശ്യ​മാ​യ മ​രു​ന്നു​ക​ൾ ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​ത് ബ​ന്ധ​പ്പെ​ട്ട ഡോ​ക്ട​ർ​മാ​രാ​ണ്. അ​തി​ൽ വീ​ഴ്ച വ​രു​ത്തി​യാ​ൽ ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്കെ​തി​രെ സ്വ​മേ​ധ​യാ കേ​സെ​ടു​ക്കും. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളോ​ട് കി​ട​പി​ടി​ക്കു​ന്ന സൗ​ക​ര്യ​ങ്ങ​ൾ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ നി​ല​വി​ലു​ണ്ട്. പു​റ​ത്തേ​ക്ക് മ​രു​ന്നു​ചീ​ട്ട് എ​ഴു​തി പാ​വ​പ്പെ​ട്ട രോ​ഗി​ക​ളെ പ്ര​യാ​സ​പ്പെ​ടു​ത്ത​രു​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജി​ല്ല ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ മു​ള്ളൈ മു​ഹി​ള​ൻ, ലോ​കാ​യു​ക്ത ഡെ​പ്യൂ​ട്ടി മാ​നേ​ജ​ർ രാ​ജ​ശേ​ഖ​ർ, മം​ഗ​ളൂ​രു സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ അ​നു​പം അ​ഗ​ർ​വാ​ൾ, ജി​ല്ല പൊ​ലീ​സ് സൂ​പ്ര​ണ്ട് ഋ​ഷി​ത്, സീ​നി​യ​ർ സി​വി​ൽ ജ​ഡ്ജി ശോ​ഭ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Case against doctor if medicine is not given in govt hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.