കർണാടക ആർ.ടി.സി ബസുകളിൽ പണരഹിത യാത്ര സംവിധാനം

മംഗളൂരു: കർണാടക ആർ.ടി.സി ബസുകളിൽ നവംബർ ഒന്നുമുതൽ പൂർണമായി പണരഹിത യാത്ര സംവിധാനം നടപ്പാക്കുന്നു. യാത്രക്കാർക്ക് യു.പി.ഐ, ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് എന്നിവ ഉപയോഗിച്ച് ടിക്കറ്റിന് പണം നൽകാം. കെ.എസ്.ആർ.ടി.സി ബസുകളിൽ ഇതിനായി പ്രത്യേകം ഒരുക്കിയ ഇലക്ട്രോണിക് ടിക്കറ്റ് മെഷീനുകൾ (ഇ.ടി.എം) സ്ഥാപിക്കും.

8000-ലധികം കെ.എസ്.ആർ.ടി.സി ബസുകളിൽ ഈ സേവനം ലഭ്യമാകും.ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ടിക്കറ്റുകൾ പ്രിന്റ് ചെയ്യുന്ന ഉപകരണങ്ങളാണ് ഇ.ടി.എം. യാത്രക്കാരൻ തന്റെ ലക്ഷ്യസ്ഥാനം നൽകിയാൽ മെഷീൻ സ്വയമേ ടിക്കറ്റ് തുക കണക്കാക്കി പേയ്‌മെന്റ് സ്വീകരിക്കും. ജൂൺ മാസത്തോടെ കെ.എസ്.ആർ.ടി.സി ബസുകളിൽ പണരഹിത യാത്രാ സംവിധാനം നടപ്പാക്കാനായിരുന്നു ആദ്യം തീരുമാനമെടുത്തിരുന്നത്.

Tags:    
News Summary - Cashless travel system in Karnataka RTC buses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.