ബംഗളൂരു: കർണാടക നായർ സർവിസ് സൊസൈറ്റി ഇന്റർ കരയോഗം പൂക്കള മത്സരം സംഘടിപ്പിക്കുന്നു. നവംബർ 17ന് രാവിലെ 9.30ന് യെലഹങ്ക സാറ്റലൈറ്റ് ടൗണിലുള്ള ഡോ. ബി.ആർ. അംബേദ്കർ ഭവനിൽ മത്സരം ആരംഭിക്കും. രജിസ്ട്രേഷനുള്ള അവസാന തീയതി നവംബർ 14. പങ്കെടുക്കുന്ന ടീമുകൾ knssboard@gmail. Com എന്ന ഇ-മെയിൽ വിലാസത്തിലോ ഫോണിലോ ബന്ധപ്പെടണം. ഫോൺ: 9880184310
അന്നേ ദിവസം ജക്കൂർ കരയോഗത്തിന്റെ കുടുംബസംഗമവും സംഘടിപ്പിക്കും. കരയോഗം പ്രസിഡന്റ് ശ്രീഹരി അധ്യക്ഷത വഹിക്കും.
സാംസ്കാരിക സമ്മേളനത്തിൽ ചെയർമാൻ രാമചന്ദ്രൻ പാലേരി, ജനറൽ സെക്രട്ടറി ആർ. മനോഹര കുറുപ്പ്, ഖജാൻജി മുരളീധർ നായർ എന്നിവർ പങ്കെടുക്കും. കർണാടക റവന്യു മന്ത്രി കൃഷ്ണ ബൈരെ ഗൗഢ, എം.എൽ.എ എസ്.ആർ. വിശ്വനാഥ് എന്നിവർ മുഖ്യാതിഥികളാവും. അംഗങ്ങളുടെ കലാപരിപാടികൾ, മിഥുൻ ശ്യാം അവതരിപ്പിക്കുന്ന ക്ലാസിക്കൽ ഡാൻസ്, വടകര വരദ അവതരിപ്പിക്കുന്ന ‘അമ്മ മഴക്കാറ്’ നാടകം എന്നിവ അരങ്ങേറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.