ബംഗളൂരു: ഹിന്ദുസ്ഥാൻ മെഷീൻ ടൂൾസിന്റെ (എച്ച്.എം.ടി) കൈവശമുണ്ടായിരുന്ന അഞ്ചേക്കർ വനഭൂമി വനംവകുപ്പ് തിരിച്ചുപിടിച്ചു.
പ്രസ്തുത ഭൂമിയിൽ വലിയ പാർക്ക് സ്ഥാപിക്കുമെന്ന് കർണാടക വനംമന്ത്രി ഈശ്വർഖണ്ഡ്രെ അറിയിച്ചു. കഴിഞ്ഞദിവസം മണ്ണുമാന്തി യന്ത്രവുമായി വനംവകുപ്പ് ഉദ്യോഗസ്ഥർ എച്ച്.എം.ടി ഭൂമിയിലെത്തി ഭൂമി പിടിച്ചെടുത്ത് ബോർഡ് നാട്ടുകയായിരുന്നു. അതേസമയം, എച്ച്.എം.ടിയെ പുനരുദ്ധരിക്കുമെന്നും പഴയ പ്രതാപ കാലത്തിലേക്ക് എച്ച്.എം.ടിയെ തിരിച്ചെത്തിക്കുമെന്നുമുള്ള കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ പ്രസ്താവനക്ക് പിന്നാലെയാണ് കർണാടക വനംവകുപ്പിന്റെ നീക്കമെന്നതാണ് കൗതുകകരം.
വനംവകുപ്പിന്റെ 599 ഏക്കർ ഭൂമി എച്ച്.എം.ടിയുടെ കൈയിലുണ്ടെന്നും അവ തിരിച്ചുപിടിക്കുമെന്നും വനംമന്ത്രി അറിയിച്ചു. 300 കോടിയോളം വരുന്ന 165 ഏക്കർഭൂമി എച്ച്.എം.ടി അധികൃതർ വിവിധ സർക്കാർ, സ്വകാര്യ ഏജൻസികൾക്ക് വിറ്റതായും മന്ത്രി ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.