ബംഗളൂരു: വയനാട്ടിലുണ്ടായ ഭയാനകമായ പ്രകൃതിദുരന്ത പശ്ചാത്തലത്തിൽ കേരളത്തെ കർണാടക ചേർത്തുപിടിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. സാധ്യമാവുന്ന എല്ലാ സഹായങ്ങളും അയൽ സംസ്ഥാനത്തിന് നൽകും. സംഭവത്തിൽ അഗാധമായ ദുഃഖവും നടുക്കവും മുഖ്യമന്ത്രി ‘എക്സ്’ പ്ലാറ്റ്ഫോം വഴി പ്രകടിപ്പിച്ചു. ‘എന്റെ ഹൃദയം ദുരന്തത്തിൽ അകപ്പെട്ട ഓരോരുത്തരുടേയും കുടുംബത്തിനൊപ്പമുണ്ട്’ -അദ്ദേഹം കുറിച്ചു. ദേശീയ ദുരന്തനിവാരണ സേനയുടെ ബംഗളൂരുവിൽനിന്നുള്ള 31 അംഗ സംഘം വയനാട്ടിലെത്തിയിട്ടുണ്ട്.
ഇൻസ്പെക്ടർ ഹരിശ്ചന്ദ്രയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ രാവിലെ ഏഴരക്ക് ബംഗളൂരുവിൽനിന്ന് റോഡ് മാർഗം എത്തുകയായിരുന്നു. ഉത്തര കന്നട, ദക്ഷിണ കന്നട ജില്ലകളിൽ വൻതോതിൽ പ്രകൃതിദുരന്തങ്ങൾ സംഭവിച്ചതിനാൽ എൻ.ഡി.ആർ.എഫ് സേന അവിടങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുകയാണ്. ഈ സാഹചര്യത്തിലാണ് ബംഗളൂരുവിൽ നിന്നുള്ള ചെറു സംഘം വയനാട്ടിലേക്ക് പോയതെന്ന് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.