ബംഗളൂരു: കുരുന്നുമനസ്സുകളിൽ കാരുണ്യത്തിന്റെ പാഠങ്ങൾ പകർന്നുനൽകാൻ കഴിഞ്ഞാൽ ആധുനികസമൂഹത്തെ മതവിശ്വാസങ്ങൾക്കധീനമായി തന്നെ പരസ്പര സ്നേഹത്തോടെയും സൗഹാർദത്തോടെയും കാണാൻ കഴിയുമെന്ന് മലബാർ മുസ്ലിം അസോസിയേഷൻ പ്രസിഡന്റ് ഡോ. എൻ. മുഹമ്മദ് പറഞ്ഞു. കാരുണ്യവും സ്നേഹവും നശിക്കുമ്പോഴാണ് ഛിദ്രതയും വിദ്വേഷവും ജനിക്കുന്നത്. പ്രവാചകന്റെ കാരുണ്യത്തിന്റെ ഫലമായാണ് കഠിനഹൃദയരായ ആറാം നൂറ്റാണ്ടിലെ ജനങ്ങളെ ലോകത്തിലെ ഏറ്റവും നല്ല വ്യക്തികളായി മാറ്റിയത്.
മലബാർ മുസ്ലിം അസോസിയേഷൻ മീലാദ് സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനറൽ സെക്രട്ടറി ടി.സി. സിറാജ് അധ്യക്ഷത വഹിച്ചു. ട്രഷറർ സി.എം. മുഹമ്മദ് ഹാജി, ഫരീക്കോ മമ്മുഹാജി, കെ.സി. അബ്ദുൽ ഖാദർ, പി.എം. അബ്ദുൽ ലത്തീഫ് ഹാജി, കെ.എച്ച്. ഫാറൂഖ്, ഈസ, നാസർ നീലസന്ദ്ര, മുനീർ ആബൂസ്, മുനീർ ഹെബ്ബാൾ തുടങ്ങിയവർ സംസാരിച്ചു. പി.എം. മുഹമ്മദ് മൗലവി സ്വാഗതവും ശംസുദ്ദീൻ കൂടാളി നന്ദിയും പറഞ്ഞു. രാവിലെ 10ന് ക്രസന്റ് സ്കൂൾ വൈസ് ചെയർമാൻ വി.സി. കരീം ഹാജി പതാക ഉയർത്തി പരിപാടിക്ക് തുടക്കംകുറിച്ചു. വിദ്യാർഥികളുടെ വിവിധ കലാമത്സരം ദഫ് ബുർദ, സ്കൗട്ട്, ഫ്ലവർ ഷോ മൗലിദ് സദസ്സ് എന്നിവ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.