ബംഗളൂരു: ഡ്രൈവറില്ലാ ട്രെയിനുകൾ എത്താൻ വൈകുന്നതിനാൽ ഇലക്ട്രോണിക് സിറ്റിയിലേക്കുള്ള നമ്മ മെട്രോ ആർവി റോഡ് -ബൊമ്മസാന്ദ്ര പാതയിൽ ജനുവരി സർവിസ് ആരംഭിക്കാനുള്ള പദ്ധതി പാളം തൊടില്ലെന്ന് സൂചന.
മാർച്ചിലോ ഏപ്രിലിലോ ഭാഗിക സർവിസ് തുടങ്ങാനേ കഴിയൂ. നേരത്തെ ലക്ഷ്യമിട്ട സർവിസ് തുടങ്ങാൻ ആഗസ്റ്റ് വരെ കാത്തിരിക്കേണ്ടി വരും. ചെനൈയിൽ നിന്ന് ഫെബ്രുവരിയിൽ എത്തിച്ച ഒരു ഡ്രൈവറില്ലാ ട്രെയിൻ ഉപയോഗിച്ച് പാതയിൽ നടത്തിയ പരീക്ഷണങ്ങൾ വിജയകരമായിരുന്നു.
എന്നാൽ, ശേഷിക്കുന്ന ട്രെയിനുകൾ നിർമിക്കാൻ കരാർ എടുത്ത കമ്പനി വരുത്തുന്ന കാലതാമസമാണ് തിരിച്ചടിയായത്. അടുത്ത മാസം പകുതിയോടെയാകും ഇവർ നിർമിച്ച ട്രെയിൻ കൈമാറുക. രണ്ടാം ട്രെയിൻ എത്താൻ പിന്നെയും വൈകും. സുരക്ഷ ക്രമീകരണങ്ങളുടെ പരിശോധനയാണ് വലിയ കടമ്പയാവുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.