ബംഗളൂരു: ഡോ. ബി.ആർ. അംബേദ്കറുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിൽ നടത്തിയ വിവാദ പ്രസ്താവനയിൽ പ്രതിഷേധിച്ച് നിരവധി ദലിത് സംഘടനകൾ വ്യാഴാഴ്ച ഹുബ്ബള്ളി -ധാർവാഡിൽ ബന്ദാചരിച്ചു. 100ലധികം സംഘടനകളുടെ പിന്തുണയോടെ രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെ നടത്തിയ ബന്ദ് ജനജീവിതത്തെ ബാധിച്ചു.
ബന്ദിനെ തുടർന്ന് മേഖലയിലെ സ്കൂളുകൾ, കോളജുകൾ, കടകൾ, ഹോട്ടലുകൾ, സിനിമാ തിയറ്ററുകൾ ഉൾപ്പെടെയുള്ള വാണിജ്യ സ്ഥാപനങ്ങൾ, സർക്കാർ ഓഫിസുകൾ എന്നിവ അടച്ചിട്ടു. ആശുപത്രികൾ, മെഡിക്കൽ സ്റ്റോറുകൾ, ആംബുലൻസ്, പാൽ വാനുകൾ തുടങ്ങിയ നിർണായക സേവനങ്ങൾക്ക് ബന്ദനുകൂലികൾ തടസ്സമുണ്ടാക്കിയില്ല. കഴിഞ്ഞ ദിവസം മൈസൂരുവിലും ദലിത് സംഘടനകൾ ബന്ദ് ആചരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.