ബംഗളൂരു: അന്തരിച്ച പണ്ഡിതനും ചിന്തകനും എഴുത്തുകാരനുമായിരുന്ന പ്രഫ. മുസഫർ ഹുസൈൻ ആസാദിയുടെ അനുസ്മരണ പരിപാടി വെള്ളിയാഴ്ച ബംഗളൂരുവിൽ നടക്കും. വൈകീട്ട് 6.15ന് ഇന്ത്യൻ എക്സ്പ്രസ് സർക്കിൾ മോദി മസ്ജിദിന് സമീപം സാലർ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ അൽ അമീൻ ഡിഗ്രി കോളജ് പ്രഫസറും എഴുത്തുകാരനുമായ പ്രഫ. ഷാക്കിറ ഖാനൂം, മുതിർന്ന മാധ്യമ പ്രവർത്തകൻ ദിനേശ് അമിൻ മട്ടു, കലബുറഗിയിലെ കർണാടക സെൻട്രൽ യൂനിവേഴ്സിറ്റി പ്രഫസർ ഡോ. കിരൺ ഗജാനൂർ, മുതിർന്ന മാധ്യമ പ്രവർത്തകരായ വികാർ അഹമ്മദ് സഈദ്, ഹരി പ്രസാദ്, ബാംഗ്ലൂർ യൂനിവേഴ്സിറ്റി പ്രഫസർ എസ്.വൈ. സുരേന്ദ്ര കുമാർ എന്നിവർ പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്ക് 9886194492, 9448696530 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.